ജൂലൈ മാസത്തിലെ ആദ്യ ഇടിവുമായി സ്വര്‍ണവില; പവന് 440 രൂപ കുറഞ്ഞു


● പവന്റെ വില 72400 രൂപയായി.
● ഗ്രാമിന് 55 രൂപ കുറഞ്ഞ് 9050 രൂപ.
● തുടർച്ചയായ 3 ദിവസത്തെ വർധനവിന് ശേഷമാണ് ഇടിവ്.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ജൂലൈ നാല് വെള്ളിയാഴ്ച (04.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9050 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 72400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച (03.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 9105 രൂപയിലും പവന് 320 രൂപ കൂടി 72840 രൂപയിലും ബുധനാഴ്ച ഗ്രാമിന് 45 രൂപ കൂടി 9065 രൂപയിലും പവന് 360 രൂപ കൂടി 72520 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ നാലിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 7425 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 59400 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും വെള്ളിയാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കൂടി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7470 രൂപയും പവന് 360 രൂപ കുറഞ്ഞ് 59760 രൂപയുമാണ്.
വെള്ളി വിലയില്‍ മാറ്റമില്ല
വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇരു വിഭാഗത്തിനും വിലയില്‍ മാറ്റമില്ല. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 116 രൂപയിലും മറു വിഭാഗത്തിന് 119 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവില കുറഞ്ഞത് സ്വർണം വാങ്ങാൻ നിങ്ങൾക്ക് പ്രചോദനമാകുന്നുണ്ടോ? അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Gold price drops by Rs 440 per sovereign in Kerala on July 4.
#GoldPriceKerala #GoldRateToday #JewelleryKerala #InvestmentTips #KeralaNews #MarketUpdate