

● ഗ്രാമിന് 100 രൂപയുടെ വർധനവുണ്ടായി.
● 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു.
● വെള്ളിവിലയിലും നേരിയ വർധനവുണ്ട്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ആഗസ്റ്റ് 23 ന് ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 9315 രൂപയും പവന് 800 രൂപ കൂടി 74520 രൂപയുമാണ്. വെള്ളിയാഴ്ച (22.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9215 രൂപയും പവന് 120 രൂപ കുറഞ്ഞ് 74520 രൂപയുമായിരുന്നു.

18 കാരറ്റിനും വര്‍ധിച്ചു
ആഗസ്റ്റ് 23 ന് 18 കാരറ്റിന് വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 7645 രൂപയിലും പവന് 61160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കൂടി 7705 രൂപയും പവന് 680 രൂപ കൂടി 61640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ശനിയാഴ്ച 14 കാരറ്റിന് ഗ്രാമിന് 5955 രൂപയും പവന് 47640 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 3835 രൂപയും പവന് 30680 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 124 രൂപയിലും മറു വിഭാഗത്തിന് 125 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 127 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഈ സ്വര്‍ണവില വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: Gold price increases by Rs 800 per sovereign.
#GoldPrice #Kerala #GoldRate #FinancialNews #Gold #MarketUpdate