സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; പവന് 80 രൂപ കുറഞ്ഞു


● സെപ്റ്റംബർ ഒന്നിന് പവന് 77,640 രൂപയായിരുന്നു വില.
● ഒരു പവൻ 22 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 79480 രൂപയാണ്.
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 40 രൂപ കുറഞ്ഞു.
● 14 കാരറ്റിനും 9 കാരറ്റിനും വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി റെക്കോര്‍ഡുകള്‍ തകര്‍ന്ന് മുന്നേറുകയായിരുന്ന സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. സെപ്തംബര്‍ എട്ടിന് തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9935 രൂപയും പവന് 80 രൂപ കുറഞ്ഞ് 79480 രൂപയുമാണ്.

ശനിയാഴ്ച (06.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 9945 രൂപയും പവന് 640 രൂപ കൂടി 79560 രൂപയും വെള്ളിയാഴ്ച (05.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 9865 രൂപയും പവന് 560 രൂപ കൂടി 78920 രൂപയുമായിരുന്നു. ശനിയാഴ്ചത്തെ നിരക്കിലായണ് ഞായറാഴ്ചയും (07.09.2025) വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
സെപ്തംബര്‍ എട്ടിന് 18 കാരറ്റിന് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 8160 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 65280 രൂപയിലും ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 8230 രൂപയും പവന് 40 രൂപ കുറഞ്ഞ് 65840 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും നിരക്കില്‍ മാറ്റമില്ല
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 6355 രൂപയും പവന് 50840 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 4100 രൂപയും പവന് 32800 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത വിലകള്‍
തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 133 രൂപയിലും മറു വിഭാഗത്തിന് 134 രൂപയില്‍നിന്ന് ഒരു രൂപ കൂടി 135 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വര്‍ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala gold prices fall slightly after a record-breaking rise, with market awaiting US Fed decision.
#GoldRateKerala #GoldPriceToday #KeralaGoldNews #GoldMarket #MalayalamNews #GoldPrices