മണിക്കൂറുകളുടെ ഇടവേളയില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഒരു വിഭാഗത്തിന് പവന് രണ്ട് തവണയായി 2640 രൂപ കുറഞ്ഞു; മറു വിഭാഗത്തിന് നിരക്കില്‍ മാറ്റമില്ല
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 1640 രൂപ കുറഞ്ഞിരുന്നു.
● ഉച്ചയ്ക്ക് 12.16-ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് പവന് 116400 രൂപയായി.
● കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 22 കാരറ്റ് ഗ്രാമിന് 14,550 രൂപയാണ് പുതിയ നിരക്ക്.
● ബി ഗോവിന്ദന്‍ വിഭാഗത്തില്‍ പവന് 1,17,400 രൂപയില്‍ വ്യാപാരം തുടരുന്നു.
● 18, 14, 9 കാരറ്റ് സ്വര്‍ണവിലയിലും ഉച്ചയോടെ വലിയ കുറവുണ്ടായി.
● വെള്ളി വില ഗ്രാമിന് 290 രൂപ എന്ന നിരക്കിലാണ് വ്യാപാരം.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വെള്ളിയാഴ്ച (15.05.2026) മണിക്കൂറുകളുടെ ഇടവേളയില്‍ സ്വര്‍ണവിലയില്‍ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തി.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപ കുറഞ്ഞ് 14675 രൂപയും പവന് 1640 രൂപ കുറഞ്ഞ് 117400 രൂപയുമായിരുന്നു.
വൈകാതെ ഉച്ചയോടടുത്ത് 12.16 ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 14550 രൂപയും പവന് 1000 രൂപ കുറഞ്ഞ് 116400 രൂപയുമാണ്.
അതേസമയം, ബി ഗോവിന്ദന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് രാവിലത്തെ നിരക്കായ, ഗ്രാമിന് 14675 രൂപയും പവന് 117400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് നിരക്ക്
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഉച്ചക്ക് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 12120 രൂപയിലും പവന് 96960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 11955 രൂപയിലും പവന് 1000 രൂപ കുറഞ്ഞ് 800 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കുറഞ്ഞു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 9390 രൂപയും പവന് 1040 രൂപ കുറഞ്ഞ് 75120 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 6055 രൂപയും പവന് 640 രൂപ കുറഞ്ഞ് 48440 രൂപയുമായിരുന്നു.
ഉച്ചയോടടുത്ത് 12.16 ന് കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 9310 രൂപയും പവന് 640 രൂപ കുറഞ്ഞ് 74480 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 6000 രൂപയും പവന് 440 രൂപ കുറഞ്ഞ് 48000 രൂപയുമാണ്.
വെള്ളി നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കുറഞ്ഞ് 290 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കുറഞ്ഞ് 290 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 100 രൂപ കുറഞ്ഞഅ 2900 രൂപയുമാണ്.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്
വ്യാഴാഴ്ച (14.05.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 14880 രൂപയും പവന് 720 രൂപ കൂടി 119040 രൂപയുമായിരുന്നു.
സ്വര്‍ണ വിപണിയിലെ ഈ സുപ്രധാന മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Gold prices in Kerala saw a double drop on Friday, May 15, 2026. One category saw a total decrease of ₹2,640 per pavan, bringing the 22-carat price to ₹1,16,400, while another category remained at the morning rate of ₹1,17,400.
#GoldPriceKerala #GoldRateToday #FinanceNews #MarketUpdate #KeralaNews #Economy #GoldInvestment #GoldDrop #SilverRate
