കഴിഞ്ഞ ദിവസത്തെ ഇരട്ട കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1120 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price December 16

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 1,120 രൂപയും ഗ്രാമിന് 140 രൂപയുമാണ് കുറഞ്ഞത്.
● 22 കാരറ്റ് സ്വര്‍ണം പവന് 98,160 രൂപയും ഗ്രാമിന് 12,270 രൂപയുമാണ്.
● തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി പവന് 1,080 രൂപയുടെ വർധനവുണ്ടായിരുന്നു.
● 18 കാരറ്റ് സ്വര്‍ണത്തിന് ബി ഗോവിന്ദന്‍, കെ സുരേന്ദ്രന്‍ വിഭാഗങ്ങൾക്ക് പവന് 920 രൂപ കുറഞ്ഞു.
● 14, ഒൻപത് കാരറ്റ് സ്വർണ്ണത്തിനും ഗണ്യമായ വിലക്കുറവ് രേഖപ്പെടുത്തി.
● കെ സുരേന്ദ്രൻ വിഭാഗത്തിന് 10 ഗ്രാം വെള്ളിക്ക് 1,980 രൂപയാണ് നിരക്ക്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇരട്ട കുതിപ്പുമായെത്തി റെക്കോര്‍ഡ് വര്‍ധനവിലെത്തിയ സ്വര്‍ണവില കുറഞ്ഞു. ചൊവ്വാഴ്ച (16.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 12270 രൂപയും പവന് 1120 രൂപ കുറഞ്ഞ് 98160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Aster_MIMS

തിങ്കളാഴ്ച (15.12.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് കൂടിയിരുന്നത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 12350 രൂപയും പവന് 600 രൂപ കൂടി 98800 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 12410 രൂപയും പവന് 480 രൂപ കൂടി 99280 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

18 കാരറ്റിനും വില താഴ്ന്നു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 10150 രൂപയും പവന് 920 രൂപ കുറഞ്ഞ് 81200 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 10090 രൂപയും പവന് 920 രൂപ കുറഞ്ഞ് 80720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില കുറഞ്ഞു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 7860 രൂപയും പവന് 680 രൂപ കുറഞ്ഞ് 62880 രൂപയുമാണ്. ഒന്‍പത് കാരറ്റിന്  ഗ്രാമിന് 55 രൂപ കുറഞ്ഞ് 5070 രൂപയും പവന് 440 രൂപ കുറഞ്ഞ് 40560 രൂപയുമാണ്.

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 198 രൂപയും 10 ഗ്രാം വെള്ളിക്ക് 1980 രൂപയുമാണ്.

സ്വർണ്ണവിലയിലുണ്ടായ ഈ വലിയ ഇടിവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: Gold price crashes by ₹1120/sovereign to ₹98160 in Kerala following double record increase the previous day.

#GoldPriceDrop #KeralaGoldPrice #SovereignPrice #GoldRateToday #1120Down #GoldMarket

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia