കുതിപ്പില്‍നിന്ന് താഴേക്ക്; രാവിലെ വന്‍ വര്‍ധനവുമായെത്തി അമ്പരപ്പിച്ച സ്വര്‍ണവിലയില്‍ ആശ്വാസം; ഉച്ചക്ക് പവന് 2 തവണയായി 4800 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price May 13 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രാവിലെ 22 കാരറ്റ് സ്വർണം പവന് ₹10,200 വർധിച്ച് ₹1,23,120 എന്ന റെക്കോർഡ് നിരക്കിലെത്തിയിരുന്നു.
● ഉച്ചക്ക് 11.57-ന് പവന് ₹4,000 കുറഞ്ഞ് ₹1,19,120 ആയി.
● ഉച്ചക്ക് 1.30-ന് വീണ്ടും ₹800 കുറഞ്ഞ് പവൻ വില ₹1,18,320-ലേക്ക് താഴ്ന്നു.
● കെ സുരേന്ദ്രൻ വിഭാഗത്തിൽ ഗ്രാമിന് ₹14,790 ആണ് ഉച്ചക്ക് ശേഷമുള്ള നിരക്ക്.
● ബി ഗോവിന്ദൻ വിഭാഗത്തിൽ 22 കാരറ്റ് പവന് ₹1,18,800 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
● വെള്ളി വില ഗ്രാമിന് ₹310-₹320 നിലവാരത്തിൽ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ബുധനാഴ്ച (13.05.2026) രാവിലെ വന്‍ വര്‍ധനവുമായി വിപണി ആരംഭിച്ച സ്വര്‍ണവിലയില്‍ ഉച്ചക്ക് ആശ്വാസം. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് രണ്ട് തവണയായി ഗ്രാമിന് 60 രൂപയും പവന് 4800 രൂപയും കുറഞ്ഞു. 

രാവിലെ പവന് ഒറ്റയടിക്ക് 10200 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 1275 രൂപ കൂടി 15390 രൂപയും പവന് 10200 രൂപ കൂടി 123120 രൂപയുമായിരുന്നു.

Aster mims 04/11/2022

വൈകാതെ 11.57-ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 500 രൂപ കുറഞ്ഞ് 14890 രൂപയും പവന് 4000 രൂപ കുറഞ്ഞ് 119120 രൂപയുമായിരുന്നു.

പിന്നീട് ഉച്ചക്ക് 1.30 മണിക്കും വില താഴുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14790 രൂപയും പവന് 800 രൂപ കുറഞ്ഞ് 118320 രൂപയുമാണ്.

അതേസമയം, ബി ഗോവിന്ദന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14850 രൂപയും പവന് 118800 രൂപയുമാണ്.

18 കാരറ്റ് നിരക്കിലും ഇടിവ്

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 12265 രൂപയിലും പവന് 98120 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 12150 രൂപയിലും പവന് 680 രൂപ കുറഞ്ഞ് 97200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില കുറഞ്ഞു

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 9460 രൂപയും പവന് 520 രൂപ കുറഞ്ഞ് 75680 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 6100 രൂപയും പവന് 320 രൂപ കുറഞ്ഞ് 48800 രൂപയുമാണ്.

ഉച്ചക്ക് വെള്ളി നിരക്കുകളില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 310 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 320 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 3200 രൂപയുമാണ്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്

ചൊവ്വാഴ്ച (12.05.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 14115 രൂപയും പവന് 400 രൂപ കൂടി 112920 രൂപയുമായിരുന്നു.

സ്വര്‍ണ വിപണിയിലെ ഈ സുപ്രധാന മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Gold prices in Kerala saw a reduction of ₹4,800 per pavan in the afternoon after a record-breaking surge of ₹10,200 in the morning on Wednesday, May 13, 2026.

#GoldPrice #KeralaNews #MarketUpdate #GoldRateToday #SilverPrice #Economy #BreakingNews #Jewellery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia