ഓണക്കാലത്ത് സ്വർണം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക; വില ഉയർന്നു


● ഗ്രാമിന് 50 രൂപ വർധിച്ചു.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നേരിയ ആശ്വാസവുമായെത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്. ആഗസ്റ്റ് 26 ന് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9355 രൂപയും പവന് 400 രൂപ കൂടി 74840 രൂപയുമാണ്.
തിങ്കളാഴ്ച (25.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9305 രൂപയും പവന് 80 രൂപ കുറഞ്ഞ് 74440 രൂപയും ശനിയാഴ്ച (23.08.202) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 9315 രൂപയും പവന് 800 രൂപ കൂടി 74520 രൂപയുമായിരുന്നു. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (24.08.2025) വ്യാപാരം നടന്നത്.

18 കാരറ്റിനും വര്‍ധനവ്
ആഗസ്റ്റ് 26 ന് 18 കാരറ്റിന് വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 7680 രൂപയിലും പവന് 320 രൂപ കൂടി 61440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 7740 രൂപയും പവന് 320 രൂപ കൂടി 61920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ചൊവ്വാഴ്ച 14 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 5980 രൂപയും പവന് 240 രൂപ കൂടി 47840 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 3860 രൂപയും പവന് 200 രൂപ കൂടി 30880 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 124 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 126 രൂപയിലും മറു വിഭാഗത്തിന് 128 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഈ വില വർധനവ് നിങ്ങളുടെ ഓണക്കാല സ്വർണ വാങ്ങലിനെ എങ്ങനെ ബാധിക്കും? കമന്റ് ചെയ്യുക.
Article Summary: Gold price increases again; one sovereign rises by ₹400.
#GoldPrice #Kerala #GoldRate #Kochi #FinancialNews #Gold