പൊന്ന് പൊള്ളുന്നു; പവന് 71000-വും കടന്ന് കുതിക്കുന്നു

 
Bride Representing Gold Prices Soar in Kerala

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് പവന് 840 രൂപ വർധിച്ചു.
● ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില 71360 രൂപയായി.
● 18 കാരറ്റ് സ്വർണ്ണത്തിനും ഗ്രാമിന് 90 രൂപ കൂടി.
● 18 കാരറ്റ് സ്വർണ്ണവിലയിൽ വ്യാപാരികൾക്കിടയിൽ ഭിന്നതയുണ്ട്.
● ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയായി തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ കുതിപ്പ്. ഏപ്രില്‍ 17-ന് വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 8920 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71360 രൂപയുമായി കൂടി. 

Aster mims 04/11/2022

ഏപ്രില്‍ 16-ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 8815 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70520 രൂപയുമായിരുന്നു. ഏപ്രില്‍ 15-ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമായി കുറഞ്ഞ് ഗ്രാമിന് 8720 രൂപയിലും പവന് 69760 രൂപയിലുമായാണ് വ്യാപാരം നടന്നത്. 

Bride Representing Gold Prices Soar in Kerala

സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില നിര്‍ണയത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗം 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 90 രൂപ കൂട്ടി ഒരു ഗ്രാം വില 7350 രൂപയും പവന് 720 കൂട്ടി 58800 രൂപയുമാക്കി. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗവും 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 90 രൂപയാണ് കൂട്ടിയത്. ഈ വിഭാഗം അനുസരിച്ച് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 7390 രൂപയും പവന് 720 കൂട്ടി 59120 രൂപയുമാണ്.

വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപ എന്ന നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു.

സ്വർണ്ണവിലയിലെ ഈ വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ഇത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യുക.

Gold prices in Kerala continued to surge for the second day, with 22-carat gold reaching ₹71,360 per sovereign, an increase of ₹840. There was also a rise in 18-carat gold prices, although differing opinions among gold merchant associations are causing confusion. Silver prices remained stable.

#GoldPrice, #KeralaGold, #PriceHike, #GoldMarket, #Economy, #Jewellery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia