ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണ്ണത്തിന് പവന് 72800 രൂപയായി.
● ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്.
● 18 കാരറ്റ് സ്വർണ്ണത്തിനും വില കുറഞ്ഞു.
● വെള്ളി വിലയില്‍ വ്യത്യസ്ത നിരക്കുകള്‍.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് നേരിയ ആശ്വാസമായി തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ജൂലൈ 16 ന് ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 9100 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 72800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച (15.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9145 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 73160 രൂപയിലും തിങ്കളാഴ്ച (14.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 9155 രൂപയിലും പവന് 120 രൂപ കൂടി 73240 രൂപയിലുമാണ് കച്ചവടം നടന്നത്.
18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 16 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 7465 രൂപയിലും പവന് 280 രൂപ കുറഞ്ഞ് 59720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും ബുധനാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കുറഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 7500 രൂപയും പവന് 280 രൂപ കുറഞ്ഞ് 60000 രൂപയുമാണ്.

വെള്ളി വിലയില്‍ വ്യത്യസ്ത നിരക്കുകള്‍
ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇരു വിഭാഗത്തിനും വ്യത്യസ്ത നിരക്കുകളില്‍ കച്ചവടം പുരോഗമിക്കുകയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 122 രൂപയിലാണ് കച്ചവടം നടക്കുന്നത്. മറു വിഭാഗത്തിന് 123 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 122 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Gold price falls in Kerala, sovereign drops by Rs 360.
#GoldPrice #Kerala #GoldRate #MarketUpdate #Jewellery #Investment
