കൂടിയും കുറഞ്ഞും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 1040 രൂപയുടെ ഇടിവ് 

 
Bride Representing Kerala Gold Price February 03

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,910 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● തിങ്കളാഴ്ച വിപണിയിൽ മൂന്ന് തവണ വില മാറ്റം രേഖപ്പെടുത്തിയിരുന്നു.
● 18 കാരറ്റ് സ്വർണവിലയിലും കുറവ് രേഖപ്പെടുത്തി.
● 14, 9 കാരറ്റ് സ്വർണവിലകളും താഴ്ന്നു.
● വെള്ളി വിലയിലും ഗ്രാമിന് 20 രൂപയുടെ കുറവുണ്ട്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തിങ്കളാഴ്ച (02.02.2026) കൂടിയും കുറഞ്ഞും മൂന്ന് പ്രാവശ്യം നിരക്കുകള്‍ രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച (03.02.2026) ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 13910 രൂപയും പവന് 1040 രൂപ കുറഞ്ഞ് 111280 രൂപയുമാണ്.

Aster mims 04/11/2022

18 കാരറ്റ് നിരക്കും താഴ്ന്നു

 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11495 രൂപയും പവന് 91960 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11430 രൂപയും പവന് 840 രൂപ കുറഞ്ഞ് 91440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

 Kerala Gold Price February 03

14, 9 കാരറ്റ് വിലയിലും ഇടിവ്

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 8900 രൂപയും പവന് 440 രൂപ കുറഞ്ഞ് 71200 രൂപയും 9 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 5740 രൂപയും പവന് 440 രൂപ കുറഞ്ഞ് 45920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വിലയും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 20 രൂപ കുറഞ്ഞ് 280 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 20 രൂപ കുറഞ്ഞ് 280 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപ കുറഞ്ഞ് 2800 രൂപയുമാണ്.

തിങ്കളാഴ്ചത്തെ നാടകീയ നിരക്കുകള്‍

തിങ്കളാഴ്ച രാവിലെയും ഉച്ചക്കുമായി 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 1230 രൂപയും പവന് 9840 രൂപയുമാണ് കുറഞ്ഞത്.

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 830 രൂപ കുറഞ്ഞ് 13890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 111120 രൂപയും ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 400 രൂപ കുറഞ്ഞ് 13490 രൂപയും പവന് 3200 രൂപ കുറഞ്ഞ് 107920 രൂപയുമായിരുന്നു. 

വൈകാതെ വൈകുന്നേരം ഗ്രാമിന് 300 രൂപ കൂടി 14040 രൂപയിലും പവന് 2400 രൂപ കൂടി 112320 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 

ഈ വിലക്കുറവ് മുതലെടുത്ത് സ്വർണം വാങ്ങാൻ ഓടണോ അതോ ഇനിയും കുറയാൻ കാത്തിരിക്കണോ? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: Gold prices in Kerala dropped on Tuesday following Monday's fluctuations. The price of 22-carat gold fell by Rs 1040 per sovereign.

#GoldRate #KeralaNews #GoldPriceKerala #SilverRate #BusinessNews #MarketUpdate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia