Price Trends | സ്വർണം വാങ്ങാൻ പദ്ധതിയുണ്ടോ? വില കുറഞ്ഞു!
സ്വർണം പവന്റെ വില 320 രൂപ കുറഞ്ഞ് 53440 രൂപയായി
കൊച്ചി: (KVARTHA) കഴിഞ്ഞ ദിവസം വൻ കുതിച്ചുചാട്ടം കണ്ട സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച (സെപ്റ്റംബർ ഏഴ്) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 6680 രൂപയായി. ഇതോടെ പവന്റെ വില 320 രൂപ കുറഞ്ഞ് 53440 രൂപയായി താഴ്ന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5540 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 44,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും ചെറിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 89 രൂപയായി.
വെള്ളിയാഴ്ച (സെപ്റ്റംബർ ആറ്) 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 50 രൂപ കൂടി 6720 രൂപയിലും പവന് 400 രൂപ കൂടി 53,760 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 5570 രൂപയും പവന് 320 രൂപ കൂടി 44560 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയും രണ്ട് രൂപ കൂടി 91 രൂപയായി ഉയർന്നിരുന്നു.
വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റമില്ലാതെ, 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 6670 രൂപയിലും പവന് 53360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 5530 രൂപയും പവന് 44240 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വില ഒരു രൂപ കുറഞ്ഞ് 89 രൂപയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവിലയിൽ ചെറിയ ഉയർച്ച താഴ്ചകൾ ഉണ്ടായെങ്കിലും, മൊത്തത്തിൽ സ്ഥിരതയാണ് കാണിച്ചത്. അന്തർദേശീയ വിപണിയിലെ മാറ്റങ്ങൾ, സാമ്പത്തിക സൂചകങ്ങൾ, നിക്ഷേപകരുടെ മാനസികാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണത്തിന്റെ പവൻ നിരക്കുകൾ ഇപ്രകാരമാണ്:
സെപ്റ്റംബർ 1 - 53,560 രൂപ
സെപ്റ്റംബർ 2 - 53,360 രൂപ
സെപ്റ്റംബർ 3 - 53,360 രൂപ
സെപ്റ്റംബർ 4 - 53,360 രൂപ
സെപ്റ്റംബർ 5 - 53,360 രൂപ
സെപ്റ്റംബർ 6 - 53,760 രൂപ
സെപ്റ്റംബർ 7 - 53,440 രൂപ.
#goldprice #Kerala #investment #finance #goldrate #silver