ഇന്ധനവില ഇതെങ്ങോട്ട്? 105 രൂപ കടന്ന് പെട്രോള്‍ വില, ഇരുട്ടടിയായി പാചകവാതക വിലയും കുതിക്കുന്നു
Oct 6, 2021, 12:03 IST
തിരുവനന്തപുരം: (www.kvartha.com 06.10.2021) ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ബുധനാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98 രൂപ 38 പൈസയുമായി.
ബുധനാഴ്ച കൊച്ചിയില്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ 103.42, ഡീസല്‍ 96.74 എന്നാണ് നിലവിലെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയും ഒമ്പത് ദിവസത്തിനിടെ ഡീസലിന് രണ്ടര രൂപ വര്‍ധിച്ചു.
ഇന്ധനവിലയ്ക്ക് പിന്നാലെ ഇരുട്ടടിയായി പാചകവാതകത്തിനും വില വര്‍ധിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിന്‍ഡെറിന് 15 രൂപയാണ് കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. അതേസമയം, വാണിജ്യ സിലിന്‍ഡെറുകളുടെ വില രണ്ട് രൂപ കുറഞ്ഞു. 1,726 രൂപയാണ് കൊച്ചിയിലെ വില.
Keywords: Thiruvananthapuram, News, Kerala, Business, Petrol, Diesel, Price, Fuel prices continue to rise
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.