'ഇന്ധന വിതരണം തടസപ്പെടും'; സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകളുടെ തീരുമാനം, തിങ്കളാഴ്ച മുതല്‍ പണിമുടക്ക്

 


തിരുവനന്തപുരം: (www.kvartha.com 19.03.2022) തിങ്കളാഴ്ച മുല്‍ ഇന്ധലോറികള്‍ പണിമുടക്കിന് ഒരുങ്ങുന്നു. ബിപിസിഎല്‍, എച് പി സി എല്‍ കമ്പനികളിലെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് ലോറി ഉടമകളുടെ തീരുമാനം. വാര്‍ത്താ സമ്മേളനത്തിലാണ് ബന്ധപ്പെട്ടവര്‍ ഇക്കാര്യം അറിയിച്ചത്. രണ്ടു കമ്പനികളിലായി 600ല്‍പരം ലോറികള്‍ പണി മുടക്കും.

ഇന്ധന വിതരണം തടസപ്പെടുമെന്ന് പെട്രോളിയം പ്രൊഡക്ട്‌സ് ട്രാന്‍സ്‌പോര്‍ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 13 ശതമാനം സര്‍വൂസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം. സര്‍കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും ഭാരവാഹി ആവശ്യപ്പെട്ടു.


'ഇന്ധന വിതരണം തടസപ്പെടും'; സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകളുടെ തീരുമാനം, തിങ്കളാഴ്ച മുതല്‍ പണിമുടക്ക്

Keywords:  Thiruvananthapuram, News, Kerala, Business, Strike, Tax&Savings, Government, Fuel lorries on strike from Monday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia