കള്ളപ്പണം വെളുപ്പിക്കൽ കേസ്; ആംവെ ഇന്‍ഡ്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

 


ചെന്നൈ: (www.kvartha.com) കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മള്‍ടി ലെവല്‍ മാര്‍കറ്റിങ് സ്ഥാപനമായ ആംവെ ഇന്‍ഡ്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്). മള്‍ടിലെവല്‍ മാര്‍കറ്റിങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.

തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലുള്ള കമ്പനിയുടെ വസ്തു, ഫാക്ടറി കെട്ടിടം, പ്ലാന്റ്, മെഷിനറീകള്‍, വാഹനങ്ങള്‍, ബാങ്ക് അകൗണ്ട്, സ്ഥിരം നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പെടെയാണ് ഇഡി കണ്ടുകെട്ടിയത്. കംപനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അകൗണ്ടുകളില്‍ നിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ താത്കാലികമായി കണ്ടുകെട്ടിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ആംവെ ഇന്‍ഡ്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി



പൊതുവിപണിയില്‍ ലഭ്യമായ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് അമിത വിലയാണ് ആംവെ ഈടാക്കുന്നതെന്ന് ഇഡി കൂട്ടിച്ചേര്‍ത്തു. 2002-2003 മുതല്‍ 2021-2022 വരെയുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് കമ്പനി 27,562 കോടി രൂപയാണ് സമാഹരിച്ചത്. ഇതില്‍ ഈ കാലയളവില്‍ ഇന്‍ഡ്യയിലും യുഎസ്എയിലുമുള്ള വിതരണക്കാര്‍ക്കും അംഗങ്ങള്‍ക്കും കമ്പനി 7588 കോടി രൂപ കമീഷന്‍ നല്‍കിയതായും ഇഡി വ്യക്തമാക്കി.

Keywords: Chennai, News, Kerala, Business, Price, Amway India, ED, Money, ED attaches assets worth RS 757 crore of Amway India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia