Protest | പാചകവാതക വില വര്‍ധനവ്: വീട്ടമ്മമാര്‍ക്ക് തലയില്‍ വിറക് കെട്ട് വച്ച് നല്കി കണ്ണൂരില്‍ യൂത് കോണ്‍ഗ്രസിന്റെ വ്യത്യസ്ത സമരം
May 11, 2022, 12:28 IST
കണ്ണൂര്‍: (www.kvartha.com) പാചകവാതക വില കുത്തനെ കൂട്ടുന്ന നരേന്ദ്രമോദി സര്‍കാര്‍ സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്നുവെന്നാരോപിച്ച് വേറിട്ട സമരവുമായി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കണ്ണൂര്‍ നഗരത്തില്‍ വിറകുവെട്ടുകള് എത്തിച്ച് അവ വീട്ടമ്മമാര്‍ക്ക് വിതരണം ചെയ്താണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാചകവാതകവിലവര്ധനവില് പ്രതിഷേധിച്ചത്. പാചകവാതക വില വര്‍ധിപ്പിച്ചും, ഇന്ധന വിലവര്‍ധനവ് വരുത്തിയും കേന്ദ്രസര്‍കാര്‍ പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
പാചകവാതകത്തിന്റെ വില കേന്ദ്രസര്‍കാര്‍ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിറക് വിതരണ സമരം തെക്കിബസാറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വശത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധനവിലൂടെ പാവപ്പെട്ടവരെ ജീവിക്കാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നു.

കേരളത്തിലാകട്ടെ ജലപാതയുടെയും കെ-റെയിലിന്റെയും പേരില്‍ പാവപ്പെട്ടവന്റെ കിടപ്പാടം പിടിച്ചെടുത്ത് തെരുവിലിറക്കുന്നു. ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്ന നിലപാടുകളുമായാണ് കേന്ദ്ര-സംസ്ഥാന സര്കാരുകള് മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ ശക്തമായ സമരവുമായി കോണ്‍ഗ്രസും യുവജന പ്രസ്ഥാനങ്ങളും തെരുവിലറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിലാണ് കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിന്‍ഡര്‍ വിലവര്‍ധനവിന് എതിരെ വിറക് വിതരണ സമരം നടത്തിയത്.
യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി സന്ദീപ് പണപ്പുഴ, സംസ്ഥാന എക്സിക്യൂടീവ് അംഗം റോബര്‍ട് വെള്ളാംവെള്ളി, രാഹുല്‍ ദാമോദരന്‍, റിജിന്‍ രാജ് ഉരര ജനറല്‍ സെക്രട്ടറി കെസി മുഹമ്മദ് ഫൈസല്‍, സുരേഷ് ബാബു എളയാവൂര്, എം പി രാജേഷ്, ജില്ലാ ഭാരവാഹികള്‍ പ്രിനില്‍ മതുക്കോത്ത്, ഷാജു കണ്ടബേത്ത്, ദിലീപ് മാത്യു, സുധീഷ് വെള്ളച്ചാല്‍, മുഹ്സില്‍ കീഴ്ത്തള്ളി, അക്ഷയ് കോവിലകം, ജിതേഷ് മണല്‍, യഹിയ പള്ളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Keywords: Kannur, News, Kerala, Protest, Central Government, Price, Business, Petrol, Petrol Price, Youth Congress, Different protest of Youth Congress in Kannur.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.