ഇന്ധനവില കുതിക്കുമ്പോള്‍ സുപ്രധാന ചുവടുവയ്പുമായി ആപ് സര്‍കാര്‍; ഡെല്‍ഹിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ കൂട്ടത്തില്‍ ഇ-സൈകിളും, ഒറ്റ ചാര്‍ജില്‍ 45 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം

 


ന്യൂഡെല്‍ഹി: (www.kvartha.com 08.04.2022) രാജ്യത്ത് ഇന്ധനവില അനുദിനം കുതിച്ചുയരുമ്പോള്‍, ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നയത്തിന് കീഴില്‍ ഇ-സൈകിളുകള്‍ ഉള്‍പെടുത്താനും പ്രോത്സാഹിപ്പിക്കാനും ഡെല്‍ഹിയിലെ ആപ് സര്‍കാര്‍ തീരുമാനിച്ചു. മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗതയുള്ള പാസഞ്ചര്‍, കാര്‍ഗോ ഇ-സൈകിളുകള്‍ ഇതില്‍ ഉള്‍പെടും.

'ആദ്യം ഇ- സൈകിളുകള്‍ വാങ്ങുന്ന 10,000 പേര്‍ക്ക് എംആര്‍പിയുടെ 25% പര്‍ചേസ് ഇന്‍സെന്റീവ് ആയി 5,500 രൂപ വരെ നല്‍കും. ഇ-സൈകിളുകള്‍ ഉപയോഗിക്കുന്നത് പ്രോത്സഹാഹിപ്പിക്കുന്നതിനായി, ആദ്യത്തെ 1,000 വ്യക്തിഗത ഇ-സൈകിള്‍ ഉടമകള്‍ക്ക് 2,000 രൂപയുടെ അധിക ഇന്‍സെന്റീവ് നല്‍കും. അതുപോലെ, ഫുഡ് ഡെലിവറി, ഇ-കൊമേഴ്‌സ് ഡ്രൈവര്‍മാരില്‍ ആദ്യത്തെ 5,000 ഇ-കാര്‍ഗോ സൈകിള്‍ വാങ്ങുന്നവര്‍ക്ക്, 15,000 രൂപ വരെ വിലയുള്ള വാഹനത്തിന് 33% പര്‍ചേസ് ഇന്‍സെന്റീവ് സര്‍കാര്‍ നല്‍കും,' -പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ധനവില കുതിക്കുമ്പോള്‍ സുപ്രധാന ചുവടുവയ്പുമായി ആപ് സര്‍കാര്‍; ഡെല്‍ഹിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ കൂട്ടത്തില്‍ ഇ-സൈകിളും, ഒറ്റ ചാര്‍ജില്‍ 45 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം
(Transport Minister Kailash Gahlot and DDC V-C Jasmine Shah)

ഇ-സൈകിളുകളും കാര്‍ഗോ ഇ-സൈകിളുകളും വാങ്ങുന്നവര്‍ക്ക് ഒരു വാഹനത്തിന് 3,000 രൂപ വരെ 'സ്‌ക്രാപിംഗ് ഇന്‍സെന്റീവിന്' അര്‍ഹതയുണ്ട്. ഡെല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഴയ ഐസിഇ ഇരുചക്രവാഹനങ്ങള്‍ നശിപ്പിക്കുന്നതിനും രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുമാണിത്. ഡെല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ് ലോടും ഡയലോഗ് ആന്‍ഡ് ഡെവലപ്‌മെന്റ് കമീഷന്‍ (ഡിഡിസി) വൈസ് ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ ശായും വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നടത്തി തീരുമാനം അറിയിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഡെല്‍ഹിയെ 'ഇവിയുടെ തലസ്ഥാനം' ആക്കുകയാണെന്ന് ഗഹ് ലോട് പറഞ്ഞു. ഇവി പോളിസി പ്രകാരം ഇതുവരെ 46,000 വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. 2022 മാര്‍ചിലെ വാഹന വില്‍പനയുടെ 12.6% എന്ന ഉയര്‍ന്ന ഇവി വില്‍പനയും ഡെല്‍ഹി നഗരം നേടി.

'2024ഓടെ 25% ഇലക്ട്രിക് വാഹനങ്ങള്‍ എന്ന ഡെല്‍ഹിയുടെ ലക്ഷ്യത്തിന്റെ പാതിവഴിയില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി രാജ്യതലസ്ഥാനത്ത് മൊത്തം ഇവി വില്‍പനയുടെ 50 ശതമാനത്തിലധികം ഇരുചക്രവാഹനങ്ങളാണ്'- ഗഹ് ലോട് പറഞ്ഞു. ഒറ്റ ചാര്‍ജില്‍ 45 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഒരു ഇ-സൈകിളിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇ-സൈകിളിനെ ഇവി പോളിസിയുമായി ബന്ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം വിലപ്പെട്ടതാണെന്ന് ജാസ്മിന്‍ ശാ പറഞ്ഞു. സര്‍കാരിന്റെ ഈ തീരുമാനത്തോടെ ഇ-സൈകിള്‍ പ്രോത്സാഹിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി ഡെല്‍ഹി മാറുമെന്നും ജാസ്മിന്‍ ശാ പറഞ്ഞു.

Keywords:  New Delhi, News, National, Government, Technology, Business, Delhi government, E-Cycle, EV policy, Delhi government includes e-cycle under its EV policy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia