LPG Price | ജൂലൈ ആദ്യദിനത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു; പുതുക്കിയ വില 1,655 രൂപ
Jul 1, 2024, 09:26 IST


പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റമുണ്ടാകും.
ന്യൂഡെല്‍ഹി: (KVARTHA) രാജ്യത്ത് ജൂലൈ ആദ്യദിനത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡറിന്റെ വില കുറച്ചു. ഹോടെലുകളില്‍ ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിന്‍ഡറിന് 31 രൂപയാണ് കുറഞ്ഞത്. സിലിന്‍ഡറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1,655 രൂപയാണ്. അതേസമയം, ഗാര്‍ഹിക പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല.
ഡെല്‍ഹിയില്‍ വാണിജ്യ പാചക വാതക സിലിന്‍ഡറിന്റെ വില 1,764.50 രൂപയാകും (പഴയ വില 1,795). മുംബൈ-1,717.50 (പഴയ വില 1,749). ചെന്നൈ-1,930 (പഴയ വില 1,960.50). കൊല്‍കത്ത -1,879 (പഴയ വില 1,911). പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റമുണ്ടാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.