Research | മീന്‍ലഭ്യതയെ കുറിച്ച് തൊഴിലാളികള്‍ക്ക് ഉപദേശം നല്‍കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ മെച്ചപ്പെടുത്തും; ഗവേഷണവുമായി സിഎംഎഫ്ആര്‍ഐയും ഇന്‍കോയിസും

 
CMFRI joins hands with INCOIS for research collaboration, CMFRI, Kochi, News, Kerala, Research, Fishermen
CMFRI joins hands with INCOIS for research collaboration, CMFRI, Kochi, News, Kerala, Research, Fishermen


സംയുക്ത പര്യവേക്ഷണ സര്‍വേകള്‍ നടത്താനും ധാരണയുണ്ട്.

സമുദ്രശാസ്ത്രവും സമുദ്ര പരിസ്ഥിതി ആഘാത പഠനവും  റിമോട് സെന്‍സിംഗുമെല്ലാം ഉള്‍പെടുന്നു. 

നിര്‍ദേശങ്ങള്‍ മീന്‍പിടുത്ത മേഖലകള്‍ മനസ്സിലാക്കാന്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകും.

കൊച്ചി: (KVARTHA) സമുദ്രമത്സ്യ മേഖലയില്‍ ഗവേഷണ സഹകരത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസുമായി (ഇന്‍കോയിസ്) ധാരണാപത്രം ഒപ്പുവെച്ചു. മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപദേശം നല്‍കുന്നതിനുള്ള നിലവിലുള്ള സാങ്കേതികവിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഗവേഷണ സഹകരണം ലക്ഷ്യമിടുന്നത്.

ധാരണാപത്രത്തില്‍ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ.ഗോപാലകൃഷ്ണനും ഇന്‍കോയ്‌സ് ഡയറക്ടര്‍ ഡോ ടി ശ്രീനിവാസകുമാറും ഒപ്പുവച്ചു. ഇതുപ്രകാരം, സിഎംഎഫ്ആര്‍ഐയും ഇന്‍കോയിസും സംയുക്ത പദ്ധതികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും, മത്സ്യബന്ധന സമുദ്രശാസ്ത്രം, സമുദ്ര പരിസ്ഥിതി ആഘാത പഠനം,  റിമോട്ട് സെന്‍സിംഗ്, ജിഐഎസ്  ജൈവവൈവിധ്യം, മത്സ്യസമ്പത്തിന്റെ പരിപാലനം,  സാമൂഹിക ബോധവല്‍കരണം തുടങ്ങിയ മേഖലകളില്‍ സംയുക്ത പഠനത്തിനാണ് ധാരണയായത്.

മത്സ്യലഭ്യതയെ കുറിച്ച്, മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ കൃത്യവും ഫലപ്രദവുമായ ഉപദേശങ്ങള്‍ നല്‍കുന്നതിന് നിലവിലുള്ള സാങ്കേതിക വിദ്യകള്‍ പരിഷ്‌കരിക്കാന്‍  സംയുക്ത സഹകരണം സഹായകരമാകും.

മത്സ്യബന്ധന-സമുദ്ര പാരിസ്ഥിതിക വിവരങ്ങള്‍ ശേഖരിക്കുന്നതിന് സംയുക്ത പര്യവേക്ഷണ സര്‍വേകള്‍ നടത്താനും ധാരണയുണ്ട്. മത്സ്യസമ്പത്ത്, സമുദ്ര ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മനസ്സിലാക്കുന്നതിന് ഈ ഡേറ്റ നിര്‍ണായകമാകും.

സമുദ്രമത്സ്യ മേഖലയില്‍ സാറ്റലൈറ്റ് റിമോട്ട് സെന്‍സിംഗ് ഉപയോഗിച്ച് തീരദേശ സമൂഹങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രയോജനകരമാകുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കല്‍, സംയുക്ത പരിശീലന പരിപാടികള്‍, തൊഴില്‍ നൈപുണ്യവികസനം തുടങ്ങിയവ നടപ്പിലാക്കാന്‍ ധാരണയായി.

മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ മീന്‍പിടുത്ത മേഖകള്‍ മനസ്സിലാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകുമെന്ന് ഇന്‍കോയിസ് ഡയറക്ടര്‍ ഡോ ടി ശ്രീനിവാസകുമാര്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia