Launch | ആജീവനാന്ത ബാറ്ററി വാറന്റിയോടെ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനം; മികച്ച ഡ്രൈവിംഗ് റേഞ്ച്! അറിയാം കൂടുതല്‍
● 79 കിലോവാട്ട് ബാറ്റിയാണ് വാഹനത്തിനുള്ളത്.
● ചാര്‍ജ് ആവാന്‍ കേവലം 20 മിനിറ്റ് മാത്രം.
● 20 ഇഞ്ചാണ് ബിഇ6ഇ കാറിന്റെ ടയര്‍ വലിപ്പം.
ന്യൂഡെല്‍ഹി: (KVARTHA) ആജീവനാന്ത ബാറ്ററി വാറന്റിയോടെ മഹീന്ദ്ര പുതിയ എസ്യുവികള്‍ അവതരിപ്പിച്ചു. ഒറ്റച്ചാര്‍ജില്‍ 682 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനം പുറത്തിറങ്ങിയതിന് പിന്നാലെ വണ്ടി പ്രേമികളെ കയ്യിലെടുത്തിരിക്കുകയാണ്.
ബിഇ, എക്സ്ഇവി എന്നിങ്ങനെ രണ്ട് ഉപ ബ്രാന്‍ഡുകളാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. 79 കിലോവാട്ട് ബാറ്റിയാണ് വാഹനത്തിനുള്ളത്. ബാറ്ററി 20 ശതമാനത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ആവാന്‍ കേവലം 20 മിനിറ്റ് മാത്രം മതിയാവും.
5 റഡാറുകളും ഒരു കാമറയും സുരക്ഷയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്. വാഹനം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനുള്ള സെക്യുര്‍ 360 സംവിധാനവും നിര്‍മാതാക്കള്‍ എടുത്തുകാട്ടുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും 6.7 സെക്കന്‍ഡ് മതിയാവും. റേഞ്ച്, എവരി ഡേ, റേസ് എന്നിങ്ങനെയുള്ള ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
അള്‍ട്രാ-ഹൈ-സ്ട്രെങ്ത് ബോറോണ്‍ സ്റ്റീലും റൈന്‍ഫോഴ്സ്ഡ് ഫ്രന്റല്‍ ഘടനയും കാറിന് മികച്ച സുരക്ഷ നല്‍കുന്നു. ഈ ഡിസൈനില്‍ ഗുരുത്വാകര്‍ഷണം അനുസരിച്ച് ബാറ്ററി താഴ്ന്ന കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഇത് സ്ഥിരതയും കൈകാര്യം ചെയ്യലും മെച്ചപ്പെടുത്തുന്നു. ഉയര്‍ന്ന ചൂടും കഠിനമായ ക്രാഷ് ടെസ്റ്റുകളും നേരിടാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ ബോഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്‍ജിഎല്‍ഒ അതിന്റെ സെഗ്മെന്റിലെ മികച്ച സെമി-ആക്ടീവ് സസ്‌പെന്‍ഷന്‍ സിസ്റ്റം, ഹൈ-പവര്‍ സ്റ്റിയറിംഗ്, ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്നുവെന്ന് മഹീന്ദ്ര പറയുന്നു. ഈ സവിശേഷതകളെല്ലാം ചേര്‍ന്ന്, ഡ്രൈവിംഗ് അനുഭവം മികച്ചതാക്കുന്ന ഒരു എസ്യുവിയാക്കി ഇതിനെ മാറ്റുന്നു.
20 ഇഞ്ചാണ് ബിഇ6ഇ കാറിന്റെ ടയര്‍ വലിപ്പം. 4371 എംഎം നീളമുള്ള കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 207 എംഎം ആണ്. 455 ലിറ്ററാണ് ബൂട്ട് സ്പേസ്. 2 സ്പോക് സ്റ്റിയറിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയിന്മെന്റ് സ്‌ക്രീനുകള്‍, മാഗ്‌നറ്റിക് കീഫോബ്, ഗ്ലാസ് റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജറുകള്‍, എയര്‍ പ്യുരിഫയറുകള്‍, എയര്‍ ക്വാളിറ്റി ഇന്‍ഡിക്കേറ്റര്‍, 12 സ്പീക്കര്‍ ഡോള്‍ബി അറ്റ്മോസ് മ്യൂസിക് സിസ്റ്റം, ഫേഷ്യല്‍ റകഗ്‌നീഷ്യന്‍ സംവിധാനം, എയര്‍ബാഗുകള്‍ തുടങ്ങി ആകര്‍ഷമായ സംവിധാനങ്ങളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിഇ6ഇ കാറിന് 18.90 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ എക്സ് ഷോറൂം വില.
#Mahindra, #electricvehicles, #EV, #SUV, #newlaunch, #technology, #India