Warning | ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുമ്പോൾ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
● എക്സ് ഷോറൂം വില മനസ്സിലാക്കുക.
● വാറന്റി പിരീഡ് കഴിഞ്ഞാൽ പണി മുടക്കും.
● സ്ക്രാപ്പ് പോളിസി നടപ്പാക്കിയേക്കാം.
കെ ആർ ജോസഫ്
(KVARTHA) വാഹനങ്ങളോട് മലയാളികൾക്കുള്ള കമ്പം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. പുതുതായി ഒരോ വാഹനവും വിപണിയിലെത്തുമ്പോൾ അത് ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുന്നവരും മലയാളികൾ ആണ് അധികവും. ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും വാഹനങ്ങൾ ഇല്ലാത്തവർ കുറവ്. തനിക്ക് സ്വന്തമായി ഒരു വാഹനം ഇല്ലെന്ന് പറയുന്നത് തന്നെ മലയാളികളെ സംബന്ധിച്ച ഒരു അപമാനം പോലെയാണ്. അതുകൊണ്ട് പുതിയ വാഹനങ്ങൾ വേണമെന്നില്ല പഴയ വാഹനമാണെങ്കിലും മതിയാകും.
കുറഞ്ഞ വിലയ്ക്ക് തനിക്ക് ഇഷ്ടപ്പെട്ട കാറുകളോ മറ്റോ ലഭിക്കുമെന്നറിഞ്ഞാൽ എങ്ങനെയും അത് നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് ഇവിടുത്തെ പലരും. അതുകൊണ്ട് തന്നെ യൂസ്‌ഡ് കാർ ഡീലർമാർക്കൊക്കെ കേരളം ചാകരയാണ്. പഴയ വാഹനങ്ങളും മറ്റും വാങ്ങി പിന്നീട് വിഷമിക്കുന്ന പലരെയും കാണാനും കഴിഞ്ഞിട്ടുണ്ട്. യൂസ്ഡ് വാഹനങ്ങൾ വാങ്ങാൻ എടുത്തു ചാടിയിറങ്ങി കബളിപ്പിക്കപ്പെടുന്നവരും ഇവിടെ കുറവല്ല. അവർക്ക് വേണ്ടിയുള്ളതാണ് ഇതാണ്. 'യൂസ് ഡ്' വാഹനങ്ങൾ എടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും.
1. ആദ്യമായി ഒരു ഉദാഹരണത്തിൽ തുടങ്ങാം. 2010 മോഡൽ വാഹനം ആണെങ്കിൽ.. അന്നതിന് എക്സ് ഷോറൂം വില എത്ര ഉണ്ടെന്ന് മനസ്സിലാക്കുക. എന്നിട്ട് ആദ്യത്തെ ഒരു വർഷത്തിനു വാഹന വിലയുടെ 30% മാനവും അതിനു ശേഷം വരുന്ന ഓരോ വർഷത്തിനും 10 % വെച്ച് വില കുറക്കുക. അതാകണം വാഹനത്തിന്റെ മാർക്കറ്റ് വില.
വാഹന നിർമ്മാദാക്കൾ 3 മുതൽ 5 വർഷം വരെ മാത്രമേ വാറന്റി നൽകുന്നുള്ളൂ. വാറന്റി പിരീഡ് കഴിഞ്ഞാൽ മുഖ്യ ഭാഗങ്ങൾ (Engine, gear Etc) ഏത് നിമിഷവും പണി മുടക്കും. അതായത് ലക്ഷ്യ സ്ഥാനത്ത് നിങ്ങൾ വിചാരിക്കുന്ന സമയത്തു വാഹനം ഓടി എത്തുമോ എന്ന് ഉറപ്പില്ല എന്ന്. പിന്നെ വാഹനത്തിന്റെ പ്രായം കൂടുംതോറും ബോഡിയിൽ തുരുമ്പും വരാൻ സാധ്യത കൂടുതലാണ്.
2. യൂസ്ഡ് ഡീലർമാരുടെ മോഹന വാഗ്ദാനങ്ങളിൽ പെട്ട് ആരും വഞ്ചിതരാകരുത്. കേരളത്തിലെ യൂസ്‌ഡ് കാർ വില വളരെ കൂടുതലാണ്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വാരൻ്റി പീരിഡ് കഴിഞ്ഞു വാങ്ങുന്ന പല വാഹനങ്ങളും ചിലരുടെ എങ്കിലും ജീവിതത്തിൽ മാൻഡ്രേക്ക് ആകാറുണ്ട് എന്നത് വാസ്തവമാണ്. വില കൂടുതൽ പറയുന്ന വാഹന കച്ചവടക്കാർക്ക് ഈ കുറിപ്പ് കാണിച്ചു കൊടുക്കുക പിന്നെ വില താനേ കുറഞ്ഞോളും.
3. സ്ക്രാപ്പ് പോളിസി ഏത് സമയത്തും നടപ്പാക്കാം. കാരണം അന്തരീക്ഷമലിനീകരണം കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് കൂടി ഓർക്കുക.
ഇന്ന് ഒരുപാട് പേർ പഴയ വാഹനങ്ങൾ വാങ്ങി കടക്കെണിയിൽ പെടുന്നുണ്ട്. പലപ്പോഴും ഇത് പിന്നീട് ഒരു ബാധ്യതയായി മാറുന്നു. സാധിക്കുമെങ്കിൽ വരുമാനം ഉണ്ടെന്ന് തോന്നുന്ന പക്ഷം കഴിവതും പുതിയ വാഹനങ്ങൾ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. ഇത് വാഹനങ്ങൾക്ക് വരുന്ന അനാവശ്യ പണിയിൽ നിന്നും ചെലവിൽ നിന്നും രക്ഷപെടുത്തും. നിവൃത്തിയില്ലെങ്കിൽ മാത്രം പഴയ വാഹനങ്ങളിലേയ്ക്ക് തിരിയുക. പക്ഷേ, മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് മാത്രം.
#usedcars #carbuyingtips #automotive #vehicleinspection #carsales #usedcartips #carscam #carmaintenance #vehiclehistoryreport #cardealership #caradvice #automotivetips #carmaintenancetips