GST Collection | ജി എസ് ടി വരുമാനത്തില്‍ വീണ്ടും റെകോര്‍ഡ്; വര്‍ധന 28 ശതമാനം, ഓഗസ്റ്റിലെ കണക്ക് പുറത്ത്
ന്യൂഡെല്‍ഹി: (www.kvartha.com) 2022 ഓഗസ്റ്റ് മാസത്തിലെ മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ട് കേന്ദ്രസര്‍കാര്‍. രാജ്യത്തെ ജിഎസ്ടി കലക്ഷന്‍ 28 ശതമാനം ഉയര്‍ന്ന് 1,43,612 കോടി രൂപയായി. അതേസമയം കേരളത്തിന്റെ ജി എസ് ടി വരുമാനത്തില്‍ 26 ശതമാനമാണ് വര്‍ധന.
ഓഗസ്റ്റില്‍ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1.43 ട്രില്യന്‍ ആണ്. അതില്‍ സി ജി എസ് ടി 24,710 കോടി രൂപയും എസ് ജി എസ് ടി 30,951 കോടി രൂപയും ഐ ജി എസ് ടി 77,782 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് ഈടാക്കിയ 42,067 കോടി രൂപ ഉള്‍പെടെയാണിത്.
ചരക്കുകളുടെ ഇറക്കുമതിയില്‍ 1,018 കോടി രൂപ സമാഹരിച്ചതായി മന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റില്‍ 1,12,020 കോടി രൂപയാണ് ജി എസ് ടി ഇനത്തില്‍ കേന്ദ്ര സര്‍കാരിന് ലഭിച്ചത്. ഇതില്‍ നിന്നും 28 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ആഗസ്ത് വരെയുള്ള ജിഎസ്ടി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനമാണ് വളര്‍ച.
Keywords: New Delhi, News, National, Business, GST, Central Government, August 2022 GST collection has topped 1.43 lakh cr.