Recovery Item | ഗ്രാമപഞ്ചായതുകളുടെ ഓഡിറ്റ് അദാലത്ത്: റികവറി ഇനത്തില്‍ ലഭ്യമായത് 51,94,324 രൂപ
തൃശൂര്‍: (www.kvartha.com) സംസ്ഥാന സര്‍ക്കാരിന്റെ ഫയല്‍ അദാലത്തിന്റെ ഭാഗമായി ജില്ലയില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ ഗ്രാമപഞ്ചായത്തുകളുടെ ഓഡിറ്റ് അദാലത്തില്‍ റിക്കവറി ഇനത്തില്‍ 51,94,324 രൂപ പിരിച്ചെടുത്തു. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെയും പഞ്ചായത്ത് വകുപ്പിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ ഓഡിറ്റ് അദാലത്താണ് ആഗസ്റ്റ് 19 മുതല്‍ ഈ മാസം 6 വരെ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് അടിസ്ഥാനത്തില്‍ 6 കേന്ദ്രങ്ങളിലായി നടന്നത്.
1971-72 മുതല്‍ 2017-18 വരെയുള്ള 47 വര്‍ഷങ്ങളിലെ 2300 ഓഡിറ്റ് റിപ്പോര്‍ട്ടുകളിലെ 33000 ഓഡിറ്റ് ഖണ്ഡികകള്‍ അദാലത്തില്‍ പരിഗണിച്ചു. ഇതില്‍ 800 ഓഡിറ്റ് റിപ്പോര്‍ട്ടുകളും 24000 ഓഡിറ്റ് ഖണ്ഡികകളും തീര്‍പ്പാക്കി. ഞായറാഴ്ച ഉള്‍പ്പടെ അവധി ദിവസങ്ങളില്‍ വൈകിട്ട് 7 മണി വരെ അദാലത്ത് നടത്തിയാണ് ഖണ്ഡികകളുടെ പരിശോധന നടത്തിയത്.
സംസ്ഥാന ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുധാദാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ സതീശന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഓഡിറ്റ് ഓഫീസര്‍മാരായ രാംമനോഹര്‍, ഷോബി, ശിവന്‍, ബേബി, മീന, ഷീന, ബിത എന്നിവരുടെ നേതൃത്വത്തിലുള്ള 6 ടീമുകളാണ് അദാലത്ത് നടത്തിയത്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ കെ സിദ്ദിക് എന്നിവരുടെ നേതൃത്വത്തില്‍ 6 പെര്‍ഫോമന്‍സ് ഓഡിറ്റ് ടീമുകളും അദാലത്തില്‍ പങ്കാളിയായി.
Keywords: Thrissur, News, Kerala, Government, Business, Audit Adalat: Rs.51,94,324 got as recovery item.