'നവംബര്‍ അല്ലെങ്കില്‍ ഡിസംബറോടെ പെട്രോള്‍ വില ലിറ്ററിന് 275 രൂപയാകും'; ഇന്ധനവില വര്‍ധനവില്‍ മോദി സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അഖിലേഷ്
Apr 3, 2022, 09:30 IST
ന്യൂഡെല്‍ഹി: (www.kvartha.com 03.04.2022) രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിദിനം 80 പൈസ വീതം പെട്രോള്‍ വില ഉയരുകയാണെങ്കില്‍, ഗുജറാതിലെയും ഹിമാചലിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന നവംബര്‍ അല്ലെങ്കില്‍ ഡിസംബറോടെ പെട്രോള്‍ വില ലിറ്ററിന് 275 രൂപയാകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
'പെട്രോള്‍ വില ദിനംപ്രതി 80 പൈസയോ മാസം 24 രൂപയോ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ എത്തുമ്പോഴേക്കും ഇന്ധന വില 275 രൂപയായി ഉയരും' -അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ഇതാണ് ബിജെപി ഭരണത്തിന്‍ കീഴിലുള്ള പണപ്പെരുപ്പത്തിന്റെ ഗണിതശാസ്ത്രം എന്ന് അഖിലേഷ് പരിഹസിച്ചു.
അതേസമയം രാജ്യത്ത് ഞായറാഴ്ച പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ നാല് മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവച്ചിരുന്നു.
Keywords: New Delhi, News, National, Petrol, Petrol Price, Business, Diesel, Akhilesh Yadav, Politics, Akhilesh Lambasts Modi Govt Over Fuel Price Hike.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.