എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; സിം കാർഡ് 10 മിനിറ്റിൽ വീട്ടിലെത്തും


● പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ലഭ്യമാണ്.
● എയർടെൽ നെറ്റ്‌വർക്കിലേക്ക് മാറാനും സൗകര്യം.
● 49 രൂപയാണ് ഡെലിവറി ചാർജ്.
● ആധാർ ഉപയോഗിച്ച് കെവൈസി ചെയ്യാം.
● 16 പ്രധാന നഗരങ്ങളിൽ സേവനം ലഭ്യമാകും.
● കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
ന്യൂഡല്‍ഹി: (KVARTHA) ആദ്യമായി, പത്ത് മിനിറ്റിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ എത്തിക്കുന്നതിനായി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. വിവിധ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് നേരിട്ട് തിരഞ്ഞെടുക്കാനോ എയര്‍ടെല്‍ നെറ്റ്വര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്യാനോ ഉള്ള സൗകര്യവും ലഭ്യമാണ്.
ലോഞ്ചിന്റെ പ്രാരംഭ ഘട്ടത്തില്‍, ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്, സോണിപത്ത്, അഹമ്മദാബാദ്, സൂറത്ത്, ചെന്നൈ, ഭോപ്പാല്‍, ഇന്‍ഡോര്‍, ബെംഗളൂരു, മുംബൈ, പൂനെ, ലഖ്നൗ, ജയ്പൂര്‍, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ 16 പ്രധാന നഗരങ്ങളില്‍ സിം ഡെലിവറി സേവനം ലഭ്യമാകും. വൈകാതെ തന്നെ കൂടുതല്‍ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും പദ്ധതി വ്യാപിക്കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
ബ്ലിങ്കിറ്റുമായുള്ള സഹകരണം സുപ്രധാന നാഴികക്കല്ലാണെന്നും ഉപഭോക്താക്കള്‍ക്ക് 49 രൂപ എന്ന നാമമാത്രമായ ഫീസോടെ കുറഞ്ഞത് 10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡുകള്‍ വീട്ടുവാതില്‍ക്കല്‍ എത്തിക്കാനും കഴിയും. സിം കാര്‍ഡ് കൈപ്പറ്റിയശേഷം ഉപഭോക്താള്‍ക്കു തന്നെ ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെ.വൈ.സി അപ്‌ഡേഷന്‍ നടത്തി ആക്ടിവേറ്റ് ചെയ്യാം.
പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളില്‍ നിന്ന് തിരഞ്ഞെടുക്കാനോ എയര്‍ടെല്‍ നെറ്റ്വര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്യുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പ്രവര്‍ത്തനക്ഷമമാക്കാനോ ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍ ഉണ്ടായിരിക്കും. പ്രക്രിയ സുഗമമാക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്താം. ആക്ടിവേഷന്‍ വീഡിയോയും ലഭ്യമാണ്. ...
സിം കാര്‍ഡ് കൈപ്പറ്റിയശേഷം സുഗമമായ മാറ്റം ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ 15 ദിവസത്തിനുള്ളില്‍ സിം ആക്ടിവേറ്റ് ചെയ്യണം.
ഉപഭോക്തൃ ജീവിതം ലളിതമാക്കാനാണ് എയര്‍ടെല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഭാരതി എയര്‍ടെല്ലിന്റെ കണക്റ്റഡ് ഹോംസ് സിഇഒയും മാര്‍ക്കറ്റിംഗ് ഡയറക്ടറുമായ സിദ്ധാര്‍ത്ഥ് ശര്‍മ്മ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് 10 മിനിറ്റ് സിം കാര്‍ഡ് ഡെലിവറിക്ക് വേണ്ടി ഇന്ന് ബ്ലിങ്കിറ്റുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ സമയല്‍ ലാഭിക്കാനും ബുദ്ധിമുട്ട് ഒഴിവാക്കാനും എയര്‍ടെല്ലുമായി ബ്ലിങ്കിറ്റ് സഹകരിക്കുകയാണെന്ന് ബ്ലിങ്കിറ്റിന്റെ സ്ഥാപകനും സിഇഒയുമായ അല്‍ബിന്ദര്‍ ദിന്‍ഡ്സ പറഞ്ഞു. വെറും 10 മിനിറ്റിനുള്ളില്‍ ഡെലിവറി ലഭിക്കും. ഡെലിവറി കാര്യങ്ങള്‍ ബ്ലിങ്കിറ്റ് ശ്രദ്ധിക്കുന്നു, അതേസമയം എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സ്വയം-കെവൈസി പൂര്‍ത്തിയാക്കാനും മികച്ച സേവനം നല്‍കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എയർടെല്ലിന്റെ ഈ പുതിയ സേവനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
Bharti Airtel has partnered with quick commerce platform Blinkit to deliver SIM cards to customers' doorsteps within 10 minutes. The service allows users to choose prepaid or postpaid plans and port to Airtel. It will be available in 16 major cities initially for a nominal fee of ₹49.
#Airtel #Blinkit #SIMDelivery #QuickService #Telecom #India