കൂക്കാനം റഹ്‌മാന്‍
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ പോലുളള മതപണ്ഡിതന്മാര്‍ പറയുന്ന കാര്യങ്ങളും പ്രസ്താവനകളും ആളുകള്‍ ശ്രദ്ധിക്കും. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിക്കുന്നവരും ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (91:37) അദ്ദേഹവുമായി നടത്തിയ ഒരഭിമുഖം വായിക്കാനിടയായി. മുസ്ലിം സ്ത്രീകളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം പുരുഷന് സ്ത്രീയുടെ മേല്‍ ആധിപത്യമുണ്ട് എന്നാണ്. ഖുറാനില്‍ അങ്ങിനെ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
എങ്ങിനെയുളള ആധിപത്യമാണ് എന്ന് പലവട്ടം ചിന്തിച്ചു. പുരുഷന്റെ നിയന്ത്രണത്തിലും, അധീനതയിലും, ആജ്ഞാനുവര്‍ത്തിയായും കഴിയണമെന്നാണോ ഇതിന്റെ വിവക്ഷ? സ്വാതന്ത്യമില്ലാതെ, വീടിനകത്ത് മാത്രം തളച്ചിടപ്പെട്ട് സഞ്ചാര സ്വാതന്ത്യമില്ലാത്ത ജീവികളായി കഴിച്ചു കൂട്ടേണ്ടവരാണ് സ്ത്രീകള്‍ എന്നാണോ അര്‍ത്ഥമാക്കേണ്ടത്?
ഞാന്‍ എന്റെ കൂട്ടിക്കാലത്തേക്ക് ചിന്ത പായിച്ചു നോക്കി. എന്റെ ഉമ്മുമ്മയേയും അയല്‍ പക്കത്തുണ്ടായിരുന്ന ഉമ്മുമ്മയുടെ പ്രായമുളള മുസ്ലിം സ്ത്രീകളെയും ഓര്‍മയിലേക്ക് കൊണ്ടു വന്നു. അക്കാലത്ത് പോലും ഭാര്യാഭര്‍ത്തക്കന്മാര്‍ പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിതോപാധി കണ്ടെത്തിയവരായിരുന്നു. ഇവരെല്ലാം കര്‍ഷക കുടുംബങ്ങളായിരുന്നു. വയലേലകളില്‍ മറ്റു സ്ത്രീകളോടൊപ്പം നെല്‍ കൃഷി ചെയ്യാനും, കൊയ്യാനും, നിലമൊരുക്കാനും മുസ്ലിം സ്ത്രീകള്‍ ഇറങ്ങിച്ചെല്ലാറുണ്ട്. തട്ടവും മക്കനയും, നീളം കയ്യുളള ബ്ലൗസും ധരിച്ച് ഇസ്ലാമിക വേഷത്തില്‍ തന്നെയായിരുന്നു പണിയെടുത്തത്. അവര്‍ അഞ്ച് നേരം നിസ്‌ക്കരിക്കുകയും മുടങ്ങാതെ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവരായിരുന്നു.
ഇക്കാലത്തെ പോലെ കറുത്ത ഫാഷന്‍ ബുര്‍ഖ ധരിക്കാത്തവരാണവര്‍. ഗള്‍ഫ് പണത്തിന്റെ ഹുങ്ക് ഇല്ലാത്തവര്‍. വീട്ടിനകത്ത് സുഖിച്ച് കഴിഞ്ഞവരായിരുന്നില്ല അവര്‍. പട്ടണത്തിലൂടെ വിലസുന്ന ഇക്കാലത്തെ പര്‍ദ ധാരികളായിരുന്നില്ലവര്‍. ഇന്ന് എ.പി. മുസ്‌ല്യാര്‍ വിവക്ഷിക്കുന്നത് പോലെ ജീവിക്കാന്‍ സാധിക്കുക പുത്തന്‍ പണവും പ്രതാപവുമുളളവര്‍ക്ക് മാത്രം.
സ്ത്രീ സ്വാതന്ത്ര്യത്തെ അപ്പാടെ നിഷേധിക്കുകയാണദ്ദേഹം. സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതെ വീട്ടില്‍ ഒതുങ്ങിക്കഴിയേണ്ടവരാണ് സ്ത്രീകള്‍ എന്ന് അദ്ദേഹം പറയുമ്പോള്‍ ആയിരത്തിനാനൂറ് കൊല്ലം മുമ്പുളള അറേബ്യയിലെ ചരിത്രം ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു അറേബ്യയില്‍. ഇസ്ലാംമത പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ കാലഘട്ടത്തില്‍ വികലമായ അറേബ്യന്‍ ജനതയാണ് അവിടെ ജീവിച്ചു വന്നിരുന്നത്. ആ നടപടി ക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍, അവരെ വെളിച്ചത്തിലേക്ക് നയിക്കാന്‍ മുഹമ്മദ് നബി(സ) ശ്രമിച്ചു. അതിനദ്ദേഹം സ്ത്രീകളെ വീടിനുളളില്‍ അടച്ചിടുകയല്ല ചെയ്തത്. നബി ഉള്‍പെടെയുളള അക്കാലത്തെ അറേബ്യന്‍ കച്ചവട സംഘങ്ങളിലെല്ലാം സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നു.
അക്കാലത്തു നടന്ന യുദ്ധങ്ങളില്‍ മുന്‍ നിരയില്‍ നിന്ന് പോരാടിയ സ്വഹാബി വനിതകള്‍ എത്രയോ പേരുണ്ടായി. നബി(സ)യുടെ ഭാര്യ ആഇശ(റ) യുദ്ധക്കളത്തില്‍ സജീവ സാന്നിധ്യമായിരുന്നു ധീരതയോടെ യുദ്ധം നയിച്ചവരായിരുന്നു അവര്‍. പ്രവാചകന്റെ ജീവിതചര്യകള്‍ ജീവിതത്തില്‍ സ്വാംശീകരിക്കേണ്ടവരാണ് ഇസ്ലാം മത വിശ്വാസികള്‍. അങ്ങിനെയാണെങ്കില്‍ സ്ത്രീകള്‍ അകത്തളങ്ങളില്‍ തളച്ചിടപ്പെടേണ്ടവരല്ല. ജീവിതായോധനത്തിന് തന്റെ ഇണയോടൊപ്പം സഹകരിച്ചും, താങ്ങും തണലുമായി നിന്ന് ജീവിക്കേണ്ടവരാണ് സ്ത്രീകള്‍. ഈ ചരിത്ര സത്യത്തിന് മുമ്പില്‍ നമുക്ക് കണ്ണടയ്ക്കാനാവുമോ?
സ്ത്രീധനം നിഷിദ്ധമല്ല എന്ന് പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്നു കൂടി എ.പി മുസ്ല്യാര്‍ പറഞ്ഞു കഴിഞ്ഞു. മുസ്ലീം ആണ്‍കുട്ടികള്‍ക്ക് സന്തോഷിക്കാം. കഴിയാവുന്നത്ര വധുവിന്റെ ബന്ധുക്കളില്‍ നിന്ന് പിടിച്ചു പറിച്ച് സ്ത്രീധനം വാങ്ങി അടിച്ചു പൊളിക്കാമല്ലോ? പണ്ഡിത ശ്രേഷ്ഠനായ എ.പി. മുസ്‌ല്യാരെ പോലുളളവര്‍ ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതല്ലേ?
പ്രവാചകന്റെ കാലത്ത് സ്ത്രീധന സമ്പ്രദായമില്ലായിരുന്നു എന്നതും ചരിത്ര സത്യം. മഹര്‍ (വിവാഹ സമ്മാനം) വരനോട് ചോദിച്ചു വാങ്ങാനുളള അവകാശം സ്ത്രീകള്‍ക്കുണ്ടായിരുന്നു. സ്ത്രീധന സമ്പ്രദായത്തെ പിന്താങ്ങിക്കൊണ്ട് എ.പി. മുസ്‌ല്യാര്‍ പറയുന്ന ന്യായീകരണവും ശ്രദ്ധിക്കുക. പണമില്ലാത്ത പുരുഷന്മാര്‍ക്ക് വിവാഹം നടത്താന്‍ വധുവിന്റെ പിതാവ് നല്‍കുന്ന സ്ത്രീധനം നിഷിദ്ധമല്ല എന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. ഇതിന്റെ മറുവശം കൂടി നാം കാണണം. സ്ത്രീധനം കൊടുക്കാന്‍ നിര്‍വാഹമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്ന, വിവാഹ സ്വപ്നം പോലും കാണാന്‍ പറ്റാത്ത പെണ്‍കുട്ടികള്‍ എന്തു ചെയ്യണം? ഇവര്‍ക്ക് പുരുഷന്മാരോട് മഹര്‍ ചോദിച്ചു വാങ്ങാന്‍ അവസരം നല്‍കേണ്ടി വരില്ലേ?
സ്ത്രീധനം നിഷിദ്ധമാണെന്നും അത് വാങ്ങരുത് എന്നും ഉഛൈസ്തരം ഉദ്‌ഘോഷിക്കുകയല്ലേ കാന്തപുരത്തേപോലുളളവര്‍ ചെയ്യേണ്ടത്. അങ്ങിനെ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ നടപടികളോട് കൂറ് കാണിക്കുന്ന ചെറുപ്പക്കാരെങ്കിലും ഈ നാണക്കേടിന് നില്‍ക്കില്ലല്ലോ? അത് മൂലം കുറേയേറെ നിര്‍ധനരായ പെണ്‍കുട്ടികള്‍ രക്ഷപ്പെടുമായിരുന്നില്ലേ?
സ്ത്രീകളുടെ വിവാഹ പ്രായത്തെക്കുറിച്ചുളള ചര്‍ച്ച സജീവമാണിന്ന്. സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്‌തോട്ടെ എന്ന അദ്ദേഹത്തിന്റെ നിലപാട് സ്വാഗതാര്‍ഹം തന്നെ. ചുരുങ്ങിയത് ഡിഗ്രിവരെയെങ്കിലും പഠിക്കണമെങ്കില്‍ 20 വയസെങ്കിലുമാവും. എങ്കിലേ ആധുനിക സമൂഹത്തില്‍ ഇന്ന് ജീവിക്കാനാവൂ. ടീനേജ് എന്ന ആശയത്തിന് ഇക്കാലത്ത് അല്‍പം മാറ്റം വന്നു. (13-19) ആണ് ടീന്‍ ഏജ്. അതിപ്പോള്‍ 15-22 വയസിലേക്ക് മാറിയെന്ന് മനശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടു തുടങ്ങി.
ഇതാണ് യഥാര്‍ത്ഥ വസ്തുതയെങ്കില്‍ പതിനെട്ടില്‍ നിന്ന് വിവാഹ പ്രായം കുറച്ചു കൊണ്ടു വരണം എന്ന് എ.പി.യെപോലുളളവര്‍ വാദിക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ഒരു കുടുംബ ജീവിതം നയിക്കാനുളള ശാരീരികവും മാനസികവുമായ പക്വത എത്തുന്ന പ്രായമാണ് ഇസ്ലാം നിര്‍ദേശിച്ച വിവാഹത്തിനുളള പ്രായപരിധി. വര്‍ത്തമാനകാലത്ത് മാനസിക പക്വതയെത്താന്‍ ഇരുപതോ, ഇരുപത്തഞ്ചോ വയസ് ആവേണ്ടി വരും. കൗമാരത്തില്‍ തന്നെ വിവാഹിതയാവുകയും അമ്മയാകാനും വിധിക്കപ്പെടുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ ബലിയാടുകള്‍ തന്നെയാണ്. അളളാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കുന്നു എന്നു കുരുതുന്ന ഒരു മുസ്ലിമിനും ഒരു സംഘടനയ്ക്കും പെണ്‍കുട്ടികളെ ഇത്തരം വിപത്തുകളിലേക്ക് തളളിവിടാന്‍ കഴിയില്ല.
സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കൂടി നിഷേധിക്കപ്പെടുന്ന രീതിയിലാണ് മതം പഠിപ്പിക്കുന്നത് എന്നാണ് എ.പി. മുസ്‌ല്യാര്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചത്. ഈ ആധുനിക യുഗത്തില്‍ പഠിക്കാനും, പണികണ്ടെത്താനും യാത്രചെയ്യാതെ പറ്റുമോ? അദ്ദേഹം ആദ്യം സൂചിപ്പിച്ച ആധിപത്യം ഇങ്ങിനെയൊക്കെയായാല്‍ വളര്‍ന്നു വരുന്ന തലമുറ ഇരുട്ടില്‍ തപ്പിക്കഴിയേണ്ടി വരും. പഠിക്കാന്‍ പോകാമെന്ന് നിര്‍ദേശിക്കുന്ന അദ്ദേഹം തന്നെ യാത്ര ചെയ്യാന്‍ പാടില്ലായെന്നും പറയുന്നു. ജോലി നോക്കാം എന്ന് പറയുമ്പോള്‍ തന്നെ സ്ത്രീയും പുരുഷനും ഇടകലര്‍ന്ന ജോലി ചെയ്യല്‍ നിഷിദ്ധമാണെന്നും പറയുന്നു.
ഇന്നത്തെ മുസ്ലിം പെണ്‍കുട്ടികള്‍ പഠന കാര്യത്തില്‍ ഏറെ മുന്നോക്കം പോയ്ക്കഴിഞ്ഞു. ജോലി ചെയ്ത് അന്തസായി ജീവിക്കാനും അവര്‍ പഠിച്ചു കഴിഞ്ഞു. അവരെയൊക്കെ ഇസ്ലാം നാമധാരികള്‍ എന്നാക്കി മാറ്റി അധിഷേപിക്കുകയാണെങ്കില്‍ സമൂഹത്തിന്റെ മൊത്തം അധപതനമാണ് ദൃശ്യമാവുക. മനസ് ശുദ്ധമാക്കാനും മതം അനുശാസിക്കുന്ന വിധത്തില്‍ ജീവിതചര്യ ചിട്ടപ്പെടുത്താനും നിര്‍ദേശിക്കുകയും അതിനുളള കരുത്ത് പകരാന്‍ രക്ഷിതാക്കളും മതപണ്ഡിതന്മാരും ശ്രമിക്കുകയുമാണ് വേണ്ടത്.
രൂപത്തിലും ശൈലിയും കാലാനുസൃതമായ മാറ്റമാവാമെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്ന് സൂചിപ്പിക്കുന്ന എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മുസ്ലീം പെണ്‍കുട്ടികളും സ്ത്രീകളും മുന്നേറണമെന്നാണ് പറയേണ്ടിയിരുന്നത്. നാളത്തെ തലമുറയെ നന്മയിലേക്ക് നയിക്കേണ്ടവരാണ് ഇന്നത്തെ അമ്മമാരാവേണ്ട പെണ്‍കുട്ടികള്‍. അതിന് സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ പ്രാപ്തിയുളളവരാക്കണം. വിദ്യാഭ്യാസത്തിനും, വിവാഹത്തിനും, കുടുംബ ജീവിതത്തിനും സ്ത്രീകള്‍ക്ക് അവസരം നല്‍കണം. സമൂഹത്തിന്റെ നാഡിമിടിപ്പുകള്‍ അറിഞ്ഞു വളരണം. അതിന് നന്മയുടെ വഴികാണിച്ചു കൊടുക്കേണ്ടതിന് പകരം, വെളിച്ചത്തിലേക്ക് നയിക്കേണ്ടതിനു പകരം വീണ്ടും അന്ധകാരത്തിലേക്ക് തളളി വിടാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവനകളും പ്രഖ്യാപനങ്ങളും പണ്ഡിതന്മാരെന്ന് പറയുന്നവരുടെ ഭാഗത്തു നിന്നുണ്ടാവല്ലേയെന്ന് ആഗ്രഹിച്ചു പോവുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also read:
ബൈക്ക് യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി ലോറി കയറി മരിച്ചു
പുരുഷന്മാരെന്താ സാര്‍, ഇങ്ങനെ?
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ പോലുളള മതപണ്ഡിതന്മാര്‍ പറയുന്ന കാര്യങ്ങളും പ്രസ്താവനകളും ആളുകള്‍ ശ്രദ്ധിക്കും. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിക്കുന്നവരും ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (91:37) അദ്ദേഹവുമായി നടത്തിയ ഒരഭിമുഖം വായിക്കാനിടയായി. മുസ്ലിം സ്ത്രീകളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം പുരുഷന് സ്ത്രീയുടെ മേല്‍ ആധിപത്യമുണ്ട് എന്നാണ്. ഖുറാനില്‍ അങ്ങിനെ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
എങ്ങിനെയുളള ആധിപത്യമാണ് എന്ന് പലവട്ടം ചിന്തിച്ചു. പുരുഷന്റെ നിയന്ത്രണത്തിലും, അധീനതയിലും, ആജ്ഞാനുവര്‍ത്തിയായും കഴിയണമെന്നാണോ ഇതിന്റെ വിവക്ഷ? സ്വാതന്ത്യമില്ലാതെ, വീടിനകത്ത് മാത്രം തളച്ചിടപ്പെട്ട് സഞ്ചാര സ്വാതന്ത്യമില്ലാത്ത ജീവികളായി കഴിച്ചു കൂട്ടേണ്ടവരാണ് സ്ത്രീകള്‍ എന്നാണോ അര്‍ത്ഥമാക്കേണ്ടത്?
ഞാന്‍ എന്റെ കൂട്ടിക്കാലത്തേക്ക് ചിന്ത പായിച്ചു നോക്കി. എന്റെ ഉമ്മുമ്മയേയും അയല്‍ പക്കത്തുണ്ടായിരുന്ന ഉമ്മുമ്മയുടെ പ്രായമുളള മുസ്ലിം സ്ത്രീകളെയും ഓര്‍മയിലേക്ക് കൊണ്ടു വന്നു. അക്കാലത്ത് പോലും ഭാര്യാഭര്‍ത്തക്കന്മാര്‍ പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിതോപാധി കണ്ടെത്തിയവരായിരുന്നു. ഇവരെല്ലാം കര്‍ഷക കുടുംബങ്ങളായിരുന്നു. വയലേലകളില്‍ മറ്റു സ്ത്രീകളോടൊപ്പം നെല്‍ കൃഷി ചെയ്യാനും, കൊയ്യാനും, നിലമൊരുക്കാനും മുസ്ലിം സ്ത്രീകള്‍ ഇറങ്ങിച്ചെല്ലാറുണ്ട്. തട്ടവും മക്കനയും, നീളം കയ്യുളള ബ്ലൗസും ധരിച്ച് ഇസ്ലാമിക വേഷത്തില്‍ തന്നെയായിരുന്നു പണിയെടുത്തത്. അവര്‍ അഞ്ച് നേരം നിസ്‌ക്കരിക്കുകയും മുടങ്ങാതെ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവരായിരുന്നു.
ഇക്കാലത്തെ പോലെ കറുത്ത ഫാഷന്‍ ബുര്‍ഖ ധരിക്കാത്തവരാണവര്‍. ഗള്‍ഫ് പണത്തിന്റെ ഹുങ്ക് ഇല്ലാത്തവര്‍. വീട്ടിനകത്ത് സുഖിച്ച് കഴിഞ്ഞവരായിരുന്നില്ല അവര്‍. പട്ടണത്തിലൂടെ വിലസുന്ന ഇക്കാലത്തെ പര്‍ദ ധാരികളായിരുന്നില്ലവര്‍. ഇന്ന് എ.പി. മുസ്‌ല്യാര്‍ വിവക്ഷിക്കുന്നത് പോലെ ജീവിക്കാന്‍ സാധിക്കുക പുത്തന്‍ പണവും പ്രതാപവുമുളളവര്‍ക്ക് മാത്രം.
സ്ത്രീ സ്വാതന്ത്ര്യത്തെ അപ്പാടെ നിഷേധിക്കുകയാണദ്ദേഹം. സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതെ വീട്ടില്‍ ഒതുങ്ങിക്കഴിയേണ്ടവരാണ് സ്ത്രീകള്‍ എന്ന് അദ്ദേഹം പറയുമ്പോള്‍ ആയിരത്തിനാനൂറ് കൊല്ലം മുമ്പുളള അറേബ്യയിലെ ചരിത്രം ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു അറേബ്യയില്‍. ഇസ്ലാംമത പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ കാലഘട്ടത്തില്‍ വികലമായ അറേബ്യന്‍ ജനതയാണ് അവിടെ ജീവിച്ചു വന്നിരുന്നത്. ആ നടപടി ക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍, അവരെ വെളിച്ചത്തിലേക്ക് നയിക്കാന്‍ മുഹമ്മദ് നബി(സ) ശ്രമിച്ചു. അതിനദ്ദേഹം സ്ത്രീകളെ വീടിനുളളില്‍ അടച്ചിടുകയല്ല ചെയ്തത്. നബി ഉള്‍പെടെയുളള അക്കാലത്തെ അറേബ്യന്‍ കച്ചവട സംഘങ്ങളിലെല്ലാം സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നു.
അക്കാലത്തു നടന്ന യുദ്ധങ്ങളില്‍ മുന്‍ നിരയില്‍ നിന്ന് പോരാടിയ സ്വഹാബി വനിതകള്‍ എത്രയോ പേരുണ്ടായി. നബി(സ)യുടെ ഭാര്യ ആഇശ(റ) യുദ്ധക്കളത്തില്‍ സജീവ സാന്നിധ്യമായിരുന്നു ധീരതയോടെ യുദ്ധം നയിച്ചവരായിരുന്നു അവര്‍. പ്രവാചകന്റെ ജീവിതചര്യകള്‍ ജീവിതത്തില്‍ സ്വാംശീകരിക്കേണ്ടവരാണ് ഇസ്ലാം മത വിശ്വാസികള്‍. അങ്ങിനെയാണെങ്കില്‍ സ്ത്രീകള്‍ അകത്തളങ്ങളില്‍ തളച്ചിടപ്പെടേണ്ടവരല്ല. ജീവിതായോധനത്തിന് തന്റെ ഇണയോടൊപ്പം സഹകരിച്ചും, താങ്ങും തണലുമായി നിന്ന് ജീവിക്കേണ്ടവരാണ് സ്ത്രീകള്‍. ഈ ചരിത്ര സത്യത്തിന് മുമ്പില്‍ നമുക്ക് കണ്ണടയ്ക്കാനാവുമോ?
സ്ത്രീധനം നിഷിദ്ധമല്ല എന്ന് പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്നു കൂടി എ.പി മുസ്ല്യാര്‍ പറഞ്ഞു കഴിഞ്ഞു. മുസ്ലീം ആണ്‍കുട്ടികള്‍ക്ക് സന്തോഷിക്കാം. കഴിയാവുന്നത്ര വധുവിന്റെ ബന്ധുക്കളില്‍ നിന്ന് പിടിച്ചു പറിച്ച് സ്ത്രീധനം വാങ്ങി അടിച്ചു പൊളിക്കാമല്ലോ? പണ്ഡിത ശ്രേഷ്ഠനായ എ.പി. മുസ്‌ല്യാരെ പോലുളളവര്‍ ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതല്ലേ?
പ്രവാചകന്റെ കാലത്ത് സ്ത്രീധന സമ്പ്രദായമില്ലായിരുന്നു എന്നതും ചരിത്ര സത്യം. മഹര്‍ (വിവാഹ സമ്മാനം) വരനോട് ചോദിച്ചു വാങ്ങാനുളള അവകാശം സ്ത്രീകള്‍ക്കുണ്ടായിരുന്നു. സ്ത്രീധന സമ്പ്രദായത്തെ പിന്താങ്ങിക്കൊണ്ട് എ.പി. മുസ്‌ല്യാര്‍ പറയുന്ന ന്യായീകരണവും ശ്രദ്ധിക്കുക. പണമില്ലാത്ത പുരുഷന്മാര്‍ക്ക് വിവാഹം നടത്താന്‍ വധുവിന്റെ പിതാവ് നല്‍കുന്ന സ്ത്രീധനം നിഷിദ്ധമല്ല എന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. ഇതിന്റെ മറുവശം കൂടി നാം കാണണം. സ്ത്രീധനം കൊടുക്കാന്‍ നിര്‍വാഹമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്ന, വിവാഹ സ്വപ്നം പോലും കാണാന്‍ പറ്റാത്ത പെണ്‍കുട്ടികള്‍ എന്തു ചെയ്യണം? ഇവര്‍ക്ക് പുരുഷന്മാരോട് മഹര്‍ ചോദിച്ചു വാങ്ങാന്‍ അവസരം നല്‍കേണ്ടി വരില്ലേ?
സ്ത്രീധനം നിഷിദ്ധമാണെന്നും അത് വാങ്ങരുത് എന്നും ഉഛൈസ്തരം ഉദ്‌ഘോഷിക്കുകയല്ലേ കാന്തപുരത്തേപോലുളളവര്‍ ചെയ്യേണ്ടത്. അങ്ങിനെ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ നടപടികളോട് കൂറ് കാണിക്കുന്ന ചെറുപ്പക്കാരെങ്കിലും ഈ നാണക്കേടിന് നില്‍ക്കില്ലല്ലോ? അത് മൂലം കുറേയേറെ നിര്‍ധനരായ പെണ്‍കുട്ടികള്‍ രക്ഷപ്പെടുമായിരുന്നില്ലേ?
![]() |
Kanthapuram A. P. Aboobacker Musalyar |
ഇതാണ് യഥാര്‍ത്ഥ വസ്തുതയെങ്കില്‍ പതിനെട്ടില്‍ നിന്ന് വിവാഹ പ്രായം കുറച്ചു കൊണ്ടു വരണം എന്ന് എ.പി.യെപോലുളളവര്‍ വാദിക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ഒരു കുടുംബ ജീവിതം നയിക്കാനുളള ശാരീരികവും മാനസികവുമായ പക്വത എത്തുന്ന പ്രായമാണ് ഇസ്ലാം നിര്‍ദേശിച്ച വിവാഹത്തിനുളള പ്രായപരിധി. വര്‍ത്തമാനകാലത്ത് മാനസിക പക്വതയെത്താന്‍ ഇരുപതോ, ഇരുപത്തഞ്ചോ വയസ് ആവേണ്ടി വരും. കൗമാരത്തില്‍ തന്നെ വിവാഹിതയാവുകയും അമ്മയാകാനും വിധിക്കപ്പെടുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ ബലിയാടുകള്‍ തന്നെയാണ്. അളളാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കുന്നു എന്നു കുരുതുന്ന ഒരു മുസ്ലിമിനും ഒരു സംഘടനയ്ക്കും പെണ്‍കുട്ടികളെ ഇത്തരം വിപത്തുകളിലേക്ക് തളളിവിടാന്‍ കഴിയില്ല.
സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കൂടി നിഷേധിക്കപ്പെടുന്ന രീതിയിലാണ് മതം പഠിപ്പിക്കുന്നത് എന്നാണ് എ.പി. മുസ്‌ല്യാര്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചത്. ഈ ആധുനിക യുഗത്തില്‍ പഠിക്കാനും, പണികണ്ടെത്താനും യാത്രചെയ്യാതെ പറ്റുമോ? അദ്ദേഹം ആദ്യം സൂചിപ്പിച്ച ആധിപത്യം ഇങ്ങിനെയൊക്കെയായാല്‍ വളര്‍ന്നു വരുന്ന തലമുറ ഇരുട്ടില്‍ തപ്പിക്കഴിയേണ്ടി വരും. പഠിക്കാന്‍ പോകാമെന്ന് നിര്‍ദേശിക്കുന്ന അദ്ദേഹം തന്നെ യാത്ര ചെയ്യാന്‍ പാടില്ലായെന്നും പറയുന്നു. ജോലി നോക്കാം എന്ന് പറയുമ്പോള്‍ തന്നെ സ്ത്രീയും പുരുഷനും ഇടകലര്‍ന്ന ജോലി ചെയ്യല്‍ നിഷിദ്ധമാണെന്നും പറയുന്നു.
ഇന്നത്തെ മുസ്ലിം പെണ്‍കുട്ടികള്‍ പഠന കാര്യത്തില്‍ ഏറെ മുന്നോക്കം പോയ്ക്കഴിഞ്ഞു. ജോലി ചെയ്ത് അന്തസായി ജീവിക്കാനും അവര്‍ പഠിച്ചു കഴിഞ്ഞു. അവരെയൊക്കെ ഇസ്ലാം നാമധാരികള്‍ എന്നാക്കി മാറ്റി അധിഷേപിക്കുകയാണെങ്കില്‍ സമൂഹത്തിന്റെ മൊത്തം അധപതനമാണ് ദൃശ്യമാവുക. മനസ് ശുദ്ധമാക്കാനും മതം അനുശാസിക്കുന്ന വിധത്തില്‍ ജീവിതചര്യ ചിട്ടപ്പെടുത്താനും നിര്‍ദേശിക്കുകയും അതിനുളള കരുത്ത് പകരാന്‍ രക്ഷിതാക്കളും മതപണ്ഡിതന്മാരും ശ്രമിക്കുകയുമാണ് വേണ്ടത്.
രൂപത്തിലും ശൈലിയും കാലാനുസൃതമായ മാറ്റമാവാമെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്ന് സൂചിപ്പിക്കുന്ന എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മുസ്ലീം പെണ്‍കുട്ടികളും സ്ത്രീകളും മുന്നേറണമെന്നാണ് പറയേണ്ടിയിരുന്നത്. നാളത്തെ തലമുറയെ നന്മയിലേക്ക് നയിക്കേണ്ടവരാണ് ഇന്നത്തെ അമ്മമാരാവേണ്ട പെണ്‍കുട്ടികള്‍. അതിന് സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ പ്രാപ്തിയുളളവരാക്കണം. വിദ്യാഭ്യാസത്തിനും, വിവാഹത്തിനും, കുടുംബ ജീവിതത്തിനും സ്ത്രീകള്‍ക്ക് അവസരം നല്‍കണം. സമൂഹത്തിന്റെ നാഡിമിടിപ്പുകള്‍ അറിഞ്ഞു വളരണം. അതിന് നന്മയുടെ വഴികാണിച്ചു കൊടുക്കേണ്ടതിന് പകരം, വെളിച്ചത്തിലേക്ക് നയിക്കേണ്ടതിനു പകരം വീണ്ടും അന്ധകാരത്തിലേക്ക് തളളി വിടാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവനകളും പ്രഖ്യാപനങ്ങളും പണ്ഡിതന്മാരെന്ന് പറയുന്നവരുടെ ഭാഗത്തു നിന്നുണ്ടാവല്ലേയെന്ന് ആഗ്രഹിച്ചു പോവുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also read:
ബൈക്ക് യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി ലോറി കയറി മരിച്ചു
പുരുഷന്മാരെന്താ സാര്‍, ഇങ്ങനെ?
![]() |
Kookkanam Rahman (Writer) |
Keywords: Article, Kookanam-Rahman, Muslim woman and Islam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.