സാക്ഷരതാ യജ്ഞവും ഒരു ഏപ്രിൽ 18-ൻ്റെ ഓർമ്മകളും; മാനഞ്ചിറയിലെ പ്രഖ്യാപനത്തിന് 36 വയസ്സ്

 
Image Representing April 18: Remembering the 36th anniversary of Kerala's historic total literacy declaration

Representational Image Generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

  • ● കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ വെച്ച് നവസാക്ഷരയായ ചേലക്കാടൻ ആയിഷയാണ് ഈ പ്രഖ്യാപനം നടത്തിയത്.
    ● ഒരു വർഷക്കാലം നീണ്ടുനിന്ന തീവ്രമായ ജനകീയ സാക്ഷരതാ യജ്ഞത്തിൻ്റെ ഫലമായിരുന്നു ഈ നേട്ടം.
    ● നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ച് അക്ഷരവെളിച്ചത്തിനായി പ്രവർത്തിച്ചു.
    ● രാഷ്ട്രീയ-മത ഭേദമന്യേ കേരളം ഒന്നടങ്കം കൈകോർത്ത മാതൃകാപരമായ പ്രവർത്തനമായിരുന്നു ഇത്.

-കൂക്കാനം റഹ്‌മാൻ

'ഇന്ന് ഏപ്രിൽ 18 അല്ലേ?' പപ്പൻ കുട്ടമത്ത് കൈകഴുകുന്നതിനിടെ ചോദിച്ചു.

(KVARTHA) 'ഏപ്രിൽ 18 മറന്നുപോയോ?' ഭക്ഷണ ഹാളിൽനിന്ന് പുറത്തേക്ക് കടക്കുമ്പോൾ വി.ടി. കാർത്യായനി അന്വേഷിച്ചു. കൊടക്കാട് നാരായണൻ മാഷിൻ്റെ മകൻ അരുൺ നാരായണൻ്റെ വിവാഹ ദിനത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ഞാൻ നാരായണൻ മാഷോട് പറഞ്ഞു: 'ഏപ്രിൽ 18 ഓർക്കാൻ മകൻ്റെ കല്യാണ ദിവസവും തിരഞ്ഞെടുത്തത് നന്നായി.'

Aster mims 04/11/2022

മാനഞ്ചിറയിലെ ആ പ്രഖ്യാപനം

ഞങ്ങൾ ഇന്ന് തമ്മിൽ കണ്ടപ്പോൾ 1990 ഏപ്രിൽ 18 ഓർക്കുകയായിരുന്നു. 36 വർഷം മുമ്പ് ഏപ്രിൽ 18-ന് ഞങ്ങളെല്ലാം കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ സമ്മേളിച്ചിരുന്നു. കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചു എന്ന് നവസാക്ഷരയായ ചേലക്കാടൻ ആയിഷയുടെ പ്രഖ്യാപനം കേട്ട് സന്തോഷിക്കാൻ.

ഒരുമയുടെയും നന്മയുടെയും ഓർമ്മകൾ

ഒരു വർഷക്കാലം നീളുന്ന സാക്ഷരതാ യജ്ഞത്തിൽ സജീവ പങ്കാളികളായിരുന്നു ഞങ്ങളൊക്കെ. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ച് അക്ഷരമറിയാത്ത സഹോദരങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന തീവ്രശ്രമം വിജയത്തിലെത്തിയ ദിനമായിരുന്നു ഏപ്രിൽ 18. സർക്കാരും ഔദ്യോഗിക ഭരണകൂടവും ഒപ്പംനിന്ന് പ്രവർത്തിച്ച മാതൃകാപരമായ പ്രവർത്തനം. രാഷ്ട്രീയ കക്ഷികളും വിവിധ മതസ്ഥരും കൈകോർത്തുനിന്ന് പോരാടിയ സമരരംഗം. ആ ഒരു വർഷം കേരളം കാണിച്ച ഒരുമയും ശക്തിയും നന്മയും ഇന്നും നിലനിന്നിരുന്നെങ്കിൽ കേരളം സ്വർഗ്ഗതുല്യമായ ഭൂതലമായി മാറുമായിരുന്നു.

അതുകൊണ്ട് തന്നെയാണ് അതിൽ ഭാഗവാക്കായി കയ്‌മെയ് മറന്ന് പ്രവർത്തിച്ചവർക്ക് സമ്പൂർണ്ണ സാക്ഷരതാ യജ്ഞവും അതിൻ്റെ ഫലസമാപ്തി പ്രഖ്യാപന ദിനവുമായ ഏപ്രിൽ 18 നെഞ്ചോട് ചേർത്തുപിടിക്കുന്നത്.

കേരളത്തിന്റെ ചരിത്രവും മറ്റ് പ്രധാന ലേഖനങ്ങളും സമയബന്ധിതമായി വായിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ ഓർമ്മക്കുറിപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.

Article Summary: On April 18, 1990, at Mananchira Maithani in Kozhikode, neo-literate Chelekkadan Ayisha declared Kerala as a fully literate state. Marking its 36th anniversary, Kookanam Rahman shares personal memories of the intense, year-long literacy campaign driven by hundreds of dedicated volunteers and the state's unparalleled unity across political and religious lines.

#KeralaLiteracy #TotalLiteracy #History #April18 #KeralaNews #Education #Mananchira #Memory #KookanamRahman #KeralaHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia