എന്‍ എസ് എസ്: രാഷ്ട്ര നിര്‍മാണത്തിന് സംഭാവന നല്‍കാന്‍ യുവാക്കള്‍ക്കുള്ള അവസരം
Apr 4, 2017, 09:30 IST
അലോക് ദേശ്‌വാള്‍
ജോയിന്റ് ഡയറക്ടര്‍ (എം ആന്‍ഡ് സി), പി ഐ ബി, ന്യൂഡല്‍ഹി
(www.kvartha.com 04.04.2017) വിദ്യാര്‍ത്ഥികള്‍ക്ക് സ്വമനസാലെ സാമൂഹിക സേവനത്തില്‍ ഏര്‍പെടാനും അതുവഴി അവരുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് 1969ല്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന് (എന്‍ എസ് എസ്) തുടക്കം കുറിക്കുന്നത്. ആരംഭഘട്ടത്തില്‍ 37 സര്‍വകലാശാലകളിലെ 40,000 വളന്റിയര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കിയത്. കാലം മുന്നോട്ടുപോകവേ ഇത് ഇന്ത്യ മുഴുവന്‍ ഉള്ള പദ്ധതിയായി മാറുകയും ഓരോ വര്‍ഷവും നാഷണല്‍ സര്‍വീസ് സ്‌കീമിനു കീഴില്‍ പങ്കാളികളായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്തു. നിലവില്‍ 39 സര്‍വകലാശാലകള്‍/+2 കൗണ്‍സിലുകള്‍, 16278 കോളജുകള്‍/സാങ്കേതിക സ്ഥാപനങ്ങള്‍, 12483 സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ എന്‍ എസ് എസ് യൂണിറ്റുകളിലായി 36.5 ലക്ഷം വളന്റിയര്‍മാര്‍ എന്‍ എസ് എസില്‍ ചേര്‍ന്നിട്ടുണ്ട്. ആരംഭിച്ച കാലം മുതല്‍ ഇതുവരെ 4.78 കോടി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ എസ് എസിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
ഓരോ എന്‍ എസ് എസ് വളന്റിയറും ഓരോ വര്‍ഷവും കുറഞ്ഞത് 120 മണിക്കൂര്‍ എങ്കിലും സേവനമനുഷ്ഠിക്കണം. അതായത് രണ്ടു വര്‍ഷക്കാലയളവില്‍ 240- മണിക്കൂര്‍ സേവനമനുഷ്ഠിക്കണം. വിദ്യാലയങ്ങളിലെയോ കോളജുകളിലെയോ എന്‍ എസ് എസ് യൂണിറ്റുകള്‍ തെരഞ്ഞെടുക്കുന്ന ഗ്രാമങ്ങളിലോ, ചേരികളിലോ ആണ് ഈ സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. പഠനസമയം കഴിഞ്ഞോ, വാരാന്ത്യങ്ങളിലോ, അവധിക്കാലത്തോ ആണ് ഈ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറ്. ഇതിനു പുറമെ എല്ലാ അവധിക്കാലത്തും ഓരോ എന്‍ എസ് എസ് യൂണിറ്റും ചില പ്രത്യേക പദ്ധതികളോടെ പ്രാദേശിക സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് തെരഞ്ഞെടുത്ത ഗ്രാമങ്ങളിലോ ചേരികളിലോ ഏഴ് ദിവസത്തെ പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നു. രണ്ടു വര്‍ഷത്തെ എന്‍ എസ് എസ് സേവന കാലയളവിനുള്ളില്‍ ഒരിക്കലെങ്കിലും ഓരോ വളന്റിയറും ഈ ക്യാമ്പില്‍ പങ്കെടുത്തിരിക്കണം. ഒരു യൂണിറ്റിലെ 50 ശതമാനം എന്‍ എസ് എസ് വളന്റിയര്‍മാരും ഈ പ്രത്യേക ക്യാമ്പില്‍ പങ്കെടുക്കുന്നു.
സമൂഹത്തിന് ഗുണകരമാകുന്ന ഏത് പ്രവര്‍ത്തിയും എന്‍ എസ് എസ് യൂണിറ്റുകള്‍ക്ക് ഏറ്റെടുക്കാം. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഏറ്റെടുക്കുന്ന പ്രവര്‍ത്തികളില്‍ മാറ്റവുമുണ്ടാകുന്നു. വിദ്യാഭ്യാസവും സാക്ഷരതയും, ആരോഗ്യം, കുടുംബക്ഷേമം, പോഷണം, ശുചീകരണവും വൃത്തിയും, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ സേവന പരിപാടികള്‍, വനിതകളുടെ പദവി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍, ഉല്‍പാദനാധിഷ്ടിതമായ പദ്ധതികള്‍, ദുരിതാശ്വാസവും പുനരധിവാസവും, സാമൂഹിക തിന്‍മകള്‍ക്കെതിരായ പ്രചാരണം, ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, യോഗ പ്രോത്സാഹിപ്പിക്കല്‍ എന്നിവയെല്ലാം ഏറ്റെടുക്കുന്ന പ്രധാന പദ്ധതികളില്‍പെടുന്നു.
എന്‍ എസ് എസ് ഒരു കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയാണ്. കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയാണ് ഈ പദ്ധതിയുടെ മൂന്നു തൂണുകള്‍. രാജ്യത്തൊട്ടാകെയുള്ള 29,000 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പദ്ധതി ഫലപ്രദമായി നേരിട്ട് നടപ്പിലാക്കുന്നത് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് അസാധ്യമാവുമായിരുന്നു. ഒരു വശത്ത് കേന്ദ്രവും സംസ്ഥാനങ്ങളും മറുവശത്ത് സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്നിവ ഫലപ്രദമായി കൈകോര്‍ത്തതുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചത്.
നേരത്തെ സൂചിപ്പിച്ചപോലെ സ്വമേധയാ ഉള്ള സാമൂഹ്യ സേവനത്തിലൂടെ യുവ വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എന്‍ എസ് എസ് നടപ്പിലാക്കിയത്. സേവനത്തിലൂടെ വിദ്യാഭ്യാസം എന്നതാണ് എന്‍ എസ് എസിന്റെ ഉദ്ദേശ്യം. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്നാണ് എന്‍ എസ് എസ് പ്രചോദനമുള്‍ക്കൊണ്ടിട്ടുള്ളത്. വളരെ അനുയോജ്യമായി ഞാനല്ല, പക്ഷേ നീ(നോട്ട് മി ബട്ട് യു) എന്നതാണ് എന്‍ എസ് എസിന്റെ ആപ്തവാക്യം. ഒരു എന്‍ എസ് എസ് വളന്റിയര്‍ സ്വന്തത്തേക്കാള്‍ സമൂഹത്തിന് മുന്‍ഗണന ന കുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം (വാല്യു എജുക്കേഷന്‍) എന്ന ഏറെ പ്രാധാന്യമുള്ളതായിമാറിക്കൊണ്ടിരിക്കുന്ന, വിദ്യാഭ്യാസത്തിന്റെ മൂന്നാമത്തെ മാനമാണിത്.
തങ്ങളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതോടൊപ്പം സമൂഹത്തിന് വിലപ്പെട്ട സംഭാവനകളും എന്‍ എസ് എസ് വളന്റിയര്‍മാര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായുള്ള ദത്തെടുത്ത ഗ്രാമങ്ങളിലും ചേരികളിലുമായി 12,626 പ്രത്യേക ക്യാമ്പുകളാണ് എന്‍ എസ് എസ് യൂണിറ്റുകള്‍ സംഘടിപ്പിച്ചത്. 91 ലക്ഷം വളന്റിയര്‍ മണിക്കൂറുകള്‍ ശ്രമദാനത്തിനായി സമര്‍പ്പിച്ച വളന്റിയര്‍മാര്‍ 1.98 ലക്ഷം യൂണിറ്റ് രക്തം ദാനം ചെയ്യുകയും 13.27 ലക്ഷം വൃക്ഷത്തൈകള്‍ നടുകയും ചെയ്തു. 7051 ആരോഗ്യ, നേത്ര, പ്രതിരോധ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും റാലികളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് 30,011 ബോധവത്കരണ പരിപാടികള്‍ നടത്തുകയും ചെയ്ത വളന്റിയര്‍മാര്‍ നിസ്തുല സേവനമാണ് നടത്തിയത്. ആറു ലക്ഷം കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിന് എന്‍ എസ് എസ് വളന്റിയര്‍മാര്‍ സഹായിച്ചു. ശുചിത്വഭാരത യജ്ഞം, ഡിജിറ്റല്‍ സാക്ഷരതാ പ്രചാരണം, യോഗ ജനകീയമാക്കല്‍ എന്നിവയില്‍ നിര്‍ണായക പങ്കാണ് എന്‍ എസ് എസ് വളന്റിയര്‍മാര്‍ വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര യോഗാ ദിനാചരണവേളയില്‍ രാജ്യത്തെമ്പാടുമുള്ള യോഗാ പരിപാടികളില്‍ 11.90 ലക്ഷത്തോളം എന്‍ എസ് എസ് വളന്റിയര്‍മാര്‍ പങ്കാളികളായി.
നാഷണല്‍ സര്‍വീസ് സ്‌കീം വലിയതോതില്‍ വികസിപ്പിക്കുന്നതിന് യുവജനകാര്യ, കായിക മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. എന്‍ എസ് എസില്‍ ചേരാന്‍ യോഗ്യരായവരില്‍ 10 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കുമാത്രമേ നിലവില്‍ അതില്‍ പ്രവേശനം ലഭിക്കുന്നുള്ളൂ. എന്‍ എസ് എസിനുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സ്വാശ്രയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ എന്‍ എസ് എസില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് എന്‍ എസ് എസ് ക്രെഡിറ്റുകളോടെ തെരഞ്ഞെടുക്കാവുന്ന ഒരു വിഷയമായി അവതരിപ്പിക്കാന്‍ യു ജി സി സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ എസ് എസ് വളന്റിയര്‍മാരുടെ മികച്ച സേവനത്തെ അംഗീകരിക്കാന്‍ മന്ത്രാലയം ദേശീയ തലത്തില്‍ വാര്‍ഷിക എന്‍ എസ് എസ് പുരസ്‌കാരം ഏര്‍പെടുത്തിയിട്ടുണ്ട്. റിപബ്ലിക് ദിന പരേഡ്, അന്താരാഷ്ട്ര യുവ പ്രതിനിധി സംഘങ്ങള്‍, സാഹസിക ക്യാമ്പുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ അവസരവും എന്‍ എസ് എസ് വളന്റിയര്‍മാര്‍ക്കു നല്‍കുന്നു.
നിരവധി നല്ല പ്രവര്‍ത്തികള്‍ എന്‍ എസ് എസിനു കീഴില്‍ നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നു. വിദ്യാര്‍ത്ഥികളും എന്‍ എസ് എസ് വളന്റിയര്‍മാരും സമൂഹത്തിലെ ഏറ്റവും ഊര്‍ജ്ജ്വസ്വലമായ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ഇത് ഇന്ത്യയ്ക്ക് ഏറെ ആവേശം പകരുന്ന സമയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തിനുകീഴില്‍ ഐക്യമുള്ളതും ശക്തവും ആധുനികവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിലാണ് ഇന്ത്യാ ഗവണ്‍മെന്റ് - സബ് കാ സാത് സബ്കാ വികാസ് എന്ന തത്വം പിന്തുടര്‍ന്ന് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നതിലേക്കുള്ള യാത്രയാണത്. നിരവധി നിര്‍ണായക ഉദ്യമങ്ങള്‍ക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയെ ആഗോള നിര്‍മാണ കേന്ദ്രമാക്കാന്‍ ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതി നടപ്പിലാക്കി. ഇന്ത്യയെ ഡിജിറ്റലി ശാക്തീകരിക്കപ്പെട്ട സമൂഹവും വിജ്ഞാനാധിഷ്ഠിത സാമ്പത്തികരംഗവുമായി മാറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയതല പ്രചാരണപരിപാടി നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സാമ്പത്തികരംഗത്തെയും വിദേശത്തെയും തൊഴിലവസരങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യക്കാരെ പ്രാപ്തരാക്കാന്‍ ഉദ്ദേശിച്ചാണ് സ്‌കില്‍ ഇന്ത്യ പദ്ധതി നടപ്പിലാക്കുന്നത്.
അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സ്മാര്‍ട്ട് സിറ്റി പദ്ധതിയടക്കം നിരവധി ഉദ്യമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ശുദ്ധവും ഹരിതാഭവുമായ ഇന്ത്യ സൃഷ്ടിക്കാനാണ് ശുചിത്വ ഭാരത ദൗത്യം, ക്ലീന്‍ ഗംഗ ദൗത്യം എന്നിവ നടപ്പിലാക്കിയത്. കള്ളപ്പണം തുടച്ചുനീക്കാനും സമൂഹത്തെ ശുദ്ധീകരിക്കാനുമായി അശ്രാന്തവും നിശ്ചയദാര്‍ഡ്യമുള്ളതുമായ ഒരു പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതികള്‍ക്കെല്ലാം സംഭാവന നല്‍കുന്നവരും ഗുണഭോക്താക്കളും ആയി മാറാന്‍ എന്‍ എസ് എസ് വളന്റിയര്‍മാര്‍ക്ക് സാധിക്കും. ഗവണ്‍മെന്റിന്റെയും രാഷ്ട്രത്തിന്റെയും മുന്‍ഗണനകള്‍ പ്രതിഫലിക്കുന്നവിധം എന്‍ എസ് എസിന്റെ പരിപാടികളുടെ രൂപകല്‍പന മാറേണ്ടതുണ്ട്.
ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) വഴി നടത്തിയ വിലയിരുത്തല്‍ പഠനത്തിലൂടെ എന്‍ എസ് എസിന്റെ പ്രാധാന്യം വ്യക്തമായതാണ്. തങ്ങളുടെ പഠന റിപോര്‍ട്ട് ടിസ് ഉപസംഹരിക്കുന്നത് എന്‍ എസ് എസ് നല്ല ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന, ആശയപരമായ പ്രചോദിപ്പിക്കപ്പെട്ട, ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഒരു പദ്ധതിയായി ചൂണ്ടിക്കാട്ടിയാണ്. എല്ലാ പൊതു, സ്വകാര്യ സര്‍വകലാശാലകളിലും കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൡും എന്‍ എസ് എസ് നിര്‍ബന്ധമാക്കണമെന്നും കരിക്കുലത്തിന്റെ ഭാഗമായി അത് മാറ്റണമെന്നും ടിസ് ശുപാര്‍ശ ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Article, NSS, Student, Education, Youth, Featured, College, Feature on NSS An Opportunity for Youth to Contribute in Nation Building.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.