Minister Says | മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ 1 മുതല്‍ നടപ്പാക്കും; ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയാണിതെന്നും മന്ത്രി ജെ ചിഞ്ചുറാണി
Nov 23, 2022, 11:11 IST
തിരുവനന്തപുരം: (www.kvartha.com) ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാല്‍ വിലവര്‍ധന നടപ്പിലാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്നും നിലവിലെ സാചഹര്യം പരിഗണിച്ചാണ് മില്‍മയുടെ ശുപാര്‍ശ അംഗീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ലിറ്ററിന് അഞ്ച് രൂപയാണ് വര്‍ധന. വര്‍ധിപ്പിക്കുന്ന ഓരോ രൂപയ്ക്കും 88 പൈസ വീതം കര്‍ഷകന് നല്‍കാനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മില്‍മ നിയോഗിച്ച വിദഗ്ധസമിതി സര്‍കാരിനോട് ശുപാര്‍ശ ചെയ്തത് പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു. വലിയ രീതിയില്‍ വിലകൂട്ടുന്നത് ജനരോഷമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വര്‍ധന അഞ്ച് രൂപയില്‍ നിര്‍ത്താന്‍ സര്‍കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ക്ഷീരകര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നത്. എന്നാല്‍ സര്‍കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉള്‍പ്പെടെ വില ഇരട്ടിയായ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ലഭ്യമാക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.
Keywords: Thiruvananthapuram, News, Kerala, Farmers, Agriculture, Busines, Minister, Minister J Chinchurani said that Milma milk price increase will be implemented from December 1.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.