Agriculture | മുഞ്ഞബാധ: ഒന്നാംവിള കൊയ്ത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ നെല്‍കൃഷി പൂര്‍ണമായും നശിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാത്തൂര്‍: (www.kvartha.com) മുഞ്ഞബാധയെ തുടര്‍ന്ന് നെല്‍കൃഷി പൂര്‍ണമായും നശിച്ചു. ഒന്നാംവിള കൊയ്ത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് മാത്തൂര്‍ മേഖലയിലെ കാവ്, കൊഴിഞ്ഞല്‍ പാടശേഖരങ്ങളിലെ ഒമ്പത് ഏകറോളം നെല്‍കൃഷി നശിച്ചത്.
പ്രതിരോധ മരുന്നുകള്‍ പ്രയോഗിച്ചിട്ടും പ്രയോജനം ഉണ്ടായില്ലെന്നും രോഗലക്ഷണം ശ്രദ്ധയില്‍പെട്ട് 24 മണിക്കൂറിനകം സര്‍വ മേഖലയിലേക്കും പടരുകയാണെന്നും മാത്തൂര്‍ കാവ് പാടശേഖരത്തിലെ കര്‍ഷകനും കര്‍ഷക കോണ്‍ഗ്രസ് സസ്ഥാന സെക്രടറിയുമായ ജി ശിവരാജന്‍ പറയുന്നു.

കാവ് പാടശേഖരത്തില്‍ ശിവരാജന്റെ അഞ്ച് ഏകര്‍ നെല്‍കൃഷിയാണ് മുഞ്ഞക്കേട് ബാധിച്ച് നശിച്ചത്. ഈ രോഗം ബാധിച്ചാല്‍ വയ്‌ക്കോല്‍ പോലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രടറി പി വി പങ്കജാക്ഷന്‍ പറഞ്ഞു.
Keywords: News, Kerala, Agriculture, Farmers, Destroy, Mathur: Paddy field ruined.