Mussel Farming | സ്ത്രീ കൂട്ടായ്മയില്‍ കല്ലുമ്മക്കായ കൃഷിയില്‍ നൂറുമേനി വിജയം; വിളവെടുത്തത് രണ്ടര ടണ്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കര്‍ഷക സംഘങ്ങള്‍ കൃഷിയിറക്കിയത്.
ശാസ്ത്രീയമായി ശുദ്ധീകരിച്ച കല്ലുമ്മക്കായ പൊതുജനങ്ങള്‍ക്ക് വാങ്ങുന്നതിനായി ലഭ്യം.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10നും നാലിനുമിടയില്‍ വാങ്ങാം.
കൊച്ചി: (KVARTHA) സ്ത്രീ കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) മേല്‍നോട്ടത്തില്‍ മൂത്തകുന്നം, കോട്ടപ്പുറം കായലുകളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ നടത്തിയ കൃഷിയില്‍ വിളവെടുത്തത് രണ്ടര ടണ്‍ കല്ലുമ്മക്കായ. മൂത്തകുന്നത്ത് നിന്ന് ഒന്നര ടണ്ണും കോട്ടപ്പുറത്ത് നിന്ന് ഒരു ടണ്ണും ലഭിച്ചു.
സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കര്‍ഷക സംഘങ്ങള്‍ കൃഷിയിറക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്. വിളവെടുത്ത ശേഷം ശാസ്ത്രീയമായി ശുദ്ധീകരിച്ച കല്ലുമ്മക്കായ പൊതുജനങ്ങള്‍ക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആര്‍ഐയില്‍ ലഭ്യമാണ്. സിഎംഎഫ്ആര്‍ഐയുടെ ആറ്റിക് കൗണ്ടറില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10നും നാലിനുമിടയില്‍ വാങ്ങാം. 250 ഗ്രാം പാക്കറ്റിന് 250 രൂപയാണ് വില.
