Initiative | ഇന്ത്യയിലെ കടൽപ്പായൽ കൃഷി വികസനം: സിഎംഎഫ്ആർഐക്ക് പുതിയ പദവി

 
Seaweed farming in India
Seaweed farming in India

Photo Credit: CMFRI

● കടൽത്തീരത്തെ ജീവനോപാധികൾ മെച്ചപ്പെടുത്തും
● സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തുന്ന പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
● സുസ്ഥിരത നിലനിര്‍ത്താന്‍ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തും. 
● കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വിവിധ പരിശീലനപദ്ധതികള്‍ നടപ്പിലാക്കും.

കൊച്ചി: (KVARTHA) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തെ (സിഎംഎഎഫ്ആര്‍ഐ) ടല്‍പായല്‍ കൃഷിയുടെ മികവിന്റെ കേന്ദ്രമായി (സെന്റര്‍ ഓഫ് എക്സലന്‍സ്) കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തു. ഇന്ത്യയില്‍ കടല്‍പായല്‍ ഉല്‍പാദനവും പ്രചാരണവും ലക്ഷ്യമിട്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റേതാണ് നടപടി.

ഇതനുസരിച്ച്, സിഎംഎഫ്ആര്‍ഐയുടെ തമിഴ്‌നാട്ടിലുള്ള മണ്ഡപം പ്രാദേശിക കേന്ദ്രത്തില്‍ കടല്‍പായല്‍ കൃഷി ഗവേഷണം, വികസനപ്രവര്‍ത്തനങ്ങള്‍, പരിശീലനം, മാനവശേഷി വികസനം തുടങ്ങിയവ നടപ്പാക്കും.

ആഗോള കടല്‍പ്പായല്‍ വ്യവസായത്തില്‍ ഇന്ത്യയുടെ പങ്ക് ഉയര്‍ത്തുന്നതിനായി കേന്ദ്രം പ്രവര്‍ത്തിക്കും. സുസ്ഥിര കടല്‍പ്പായല്‍ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മേഖലയിലെ പ്രധാന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകും.

സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പഠനങ്ങള്‍ക്ക് സിഎംഎഫ്ആര്‍ഐ നേതൃത്വം നല്‍കും. നാടന്‍ കടല്‍പായല്‍ ഇനങ്ങളുടെ ജനിതക വൈവിധ്യം നിലനിര്‍ത്തുന്നതിന് വിത്തു ബാങ്ക് സ്ഥാപിക്കും. ഗുണനിലവാരമുള്ള തൈകളുടെ ലഭ്യതയും വിതരണവും ഉറപ്പുവരുത്തും. സുസ്ഥിരത നിലനിര്‍ത്താന്‍ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തും. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വിവിധ പരിശീലനപദ്ധതികള്‍ നടപ്പിലാക്കും. ആഗോളതലത്തില്‍ സ്ഥാപനങ്ങളുമായും വിദഗ്ധരുമായും സഹകരണബന്ധം സ്ഥാപിക്കും.

ഇന്ത്യയിലെ കടല്‍പായല്‍ ഉല്‍പാദന വികസന രംഗത്ത് നിര്‍ണായക ചുവടുവെപ്പാണിതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയ്ക്കും തീരദേശ ഉപജീവനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കടല്‍പ്പായല്‍ കൃഷി ഒരു മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

#seaweedfarming #India #CMFRI #aquaculture #sustainabledevelopment #marinebiology #blueeconomy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia