SWISS-TOWER 24/07/2023

Dairy Loans | ക്ഷീര കർഷകർക്ക് സന്തോഷവാർത്ത; ന്യൂനപക്ഷ വികസന കോർപ്പറേഷൻ വഴി എളുപ്പത്തിൽ വായ്പ നേടാം; ശ്രദ്ധേയമായി അഗ്രി ഡെയറി ഫെസ്റ്റ്

 
Agri Dairy Fest Inauguration by V. Abdurahiman
Agri Dairy Fest Inauguration by V. Abdurahiman

Photo Credit: PRD Malappuram

ADVERTISEMENT

● മിൽമ മിൽക്ക് പൗഡർ ഫാക്ടറി കേരളത്തിന് അഭിമാനകരവും രാജ്യത്തിന് മുതൽക്കൂട്ടുമാണ്.
● ചടങ്ങിൽ മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു.
● കലാസന്ധ്യയുടെ ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ് മണി നിർവഹിച്ചു. 

മലപ്പുറം: (KVARTHA) ന്യൂനപക്ഷ വികസന ഫിനാൻസ് കോർപ്പറേഷൻ വഴി ക്ഷീരമേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും കന്നുകാലികളെ വാങ്ങുന്നതിനും വായ്പകൾ അനുവദിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. മൂർക്കനാട് ആരംഭിക്കുന്ന മിൽമ മിൽക്ക് പൗഡർ ഫാക്ടറിയുടെയും മലപ്പുറം ഡയറിയുടെയും ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അഗ്രി-ഡയറി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിൽമ മിൽക്ക് പൗഡർ ഫാക്ടറി കേരളത്തിന് അഭിമാനകരവും രാജ്യത്തിന് മുതൽക്കൂട്ടുമാണ്. കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ചയുടെ പ്രധാന സൂചനയാണ് ഇതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Aster mims 04/11/2022

ചടങ്ങിൽ മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. നാടൻ പശുക്കളുടെ പ്രദർശനത്തിന്റെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് നിർവഹിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ് മണി നിർവഹിച്ചു. മിൽമ ഭരണ സമിതി അംഗങ്ങളായ പി. ശ്രീനിവാസൻ, നാരായണൻ പി.പി, മലബാർ മിൽമ ഭരണ സമിതി അംഗങ്ങളായ അനിത കെ.കെ, സനോജ് .എസ്, ചെന്താമര.കെ, ബാലചന്ദ്രൻ വി.വി, ഉസ്മാൻ ടി.പി, ഗിരീഷ് കുമാർ പി.ടി, സുധാകരൻ.കെ, സ്വാഗത സംഘം വൈസ് ചെയർമാൻമാരായ രാജഗോപാൽ.കെ, സലീന ടീച്ചർ, പി.അബ്ദു, സ്വാഗത സംഘം സെക്രട്ടറിമാരായ കെ.പി.ബാബുരാജ്, അഭിശങ്കർ ഷാജി, കെ.പി. ഹംസ മാസ്റ്റർ, ഷഫീഖ് കൊളത്തൂർ, സാജു കൊളത്തൂർ, സലീം മാസ്റ്റർ, വീരാൻ ഹാജി എന്നിവർ സംസാരിച്ചു. മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ് സ്വാഗതവും എം.ആർ.ഡി.എഫ് സിഇഒ ജോർജ്ജുകുട്ടി ജേക്കബ് നന്ദിയും പറഞ്ഞു.

പരമ്പരാഗത കൃഷി രീതികൾ, കാർഷിക ഉപകരണങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകരുന്നതാണ് അഗ്രി ഡെയറി ഫെസ്റ്റ്. നാടൻ പശുക്കളുടെ പ്രദർശനം, ഭക്ഷ്യമേള, കലാസന്ധ്യ എന്നിവയും അഗ്രി ഡെയറി ഫെസ്റ്റിന്റെ ഭാഗമാണ്. മിൽമയും സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനും ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 115 തരം കാർഷിക ഉപകരണങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുളകൊണ്ടും കയർകൊണ്ടും നിർമ്മിക്കുന്ന പരമ്പരാഗത ഉത്പന്നങ്ങളുടെ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, വസ്ത്രം നെയ്യൽ, നൂൽനൂൽപ്പ്, മൺകല നിർമ്മാണം എന്നിവയെല്ലാം മേളയിൽ കാണാം.

നാടൻ പശു ഇനങ്ങളായ വെച്ചൂർ, കാസർകോട് കുള്ളൻ, താർപാർക്കർ, ഗിർ, കാൻക്രെജ് എന്നിവയുടെ പ്രദർശനം കാണികൾക്ക് ഒരു പുതിയ അനുഭവമാവുകയാണ്. അഗ്രി ഫെസ്റ്റിന്റെ ഭാഗമായ ഭക്ഷ്യമേള കേരളത്തിന്റെ തനത് വിഭവങ്ങൾ ഒരുക്കിയുള്ളതാണ്. കേരളത്തിന്റെ തനത് ഭക്ഷ്യ ഇനങ്ങളുടെ രുചി എല്ലാവരിലേക്കും എത്തിക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. പച്ചില മരുന്നുകൾ ചേർത്തുള്ള ഭക്ഷ്യ ഉത്പന്നങ്ങളും കപ്പയുടെ വിവിധ രുചിഭേദങ്ങളും മേളയിൽ ലഭ്യമാണ്.

ചിത്രം: അഗ്രി-ഡെയറി ഫെസ്റ്റിന്റെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ-കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കുന്നു.

 #DairyLoans, #AgriDairyFest, #KeralaAgriculture, #TraditionalProducts, #Milma, #LivestockExhibition


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia