Curry Leaves | കറിവേപ്പില: കറികള്‍ക്ക് ഗുണവും മണവും നല്‍കുക മാത്രമല്ല, ആയുര്‍വേദ-നാടന്‍ ചികിത്സാരീതികളിലെല്ലാം അനിവാര്യമാണ്

 


തിരുവനന്തപുരം: (www.kvartha.com) കറിവേപ്പിലെ പോലെ എടുത്തെറിഞ്ഞെന്ന് പ്രയോഗമുണ്ടെങ്കിലും അങ്ങനെ ഉപേക്ഷിക്കാനുള്ള സാധനമല്ല, സിദ്ധൗഷധമാണ്. ആയുര്‍വേദ-നാടന്‍ ചികിത്സാരീതികളിലെല്ലാം കറിവേപ്പില അനിവാര്യമാണ്. ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ആഹാരസാധനങ്ങളില്‍ ഇടാനുള്ള ഇലയ്ക്ക് വേണ്ടി കറിവേപ്പ് നട്ടുവളര്‍ത്തുന്നു. വളരെ സാവധാനം വളരുന്ന ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. 5-6 മീറ്ററോളം ഉയരം വരും. 

തടിക്ക് തവിട്ടു നിറവും, ഇലകള്‍ക്ക് സുഗന്ധവുമുണ്ട്. ഇലകളിലെ ബാഷ്പശീല തൈലമാണ് ഈ സുഗന്ധത്തിനു കാരണം. പഴുത്ത കായ് വീണാണ് തൈ കിളിര്‍ക്കുന്നത്. ചെറുപൂക്കളും പച്ചമുത്തുകള്‍ പോലുള്ള ഫലങ്ങളുമുണ്ട്. ആദ്യ ഘട്ടത്തില്‍ അല്‍പം ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ കറിവേപ്പ് നല്ല രീതിയില്‍ വളരും. ഇലകളില്‍ ഒരുതരം പച്ചപ്പുഴുക്കള്‍ ഉണ്ടാകുന്നല്ലാതെ മറ്റു കീടബാധയൊന്നും കറിവേപ്പിനുണ്ടാകാറില്ല. കറികള്‍ക്ക് ഗുണവും മണവും നല്‍കുകയും പല അസുഖങ്ങള്‍ക്ക് ഔഷധമാവുകയും ചെയ്യുന്ന കറിവേപ്പ് വര്‍ഷങ്ങളോളം വളരും.

Curry Leaves | കറിവേപ്പില: കറികള്‍ക്ക് ഗുണവും മണവും നല്‍കുക മാത്രമല്ല, ആയുര്‍വേദ-നാടന്‍ ചികിത്സാരീതികളിലെല്ലാം അനിവാര്യമാണ്

ആയുര്‍വേദ വിധിപ്രകാരം കടുരസപ്രദാനവും ഉഷ്ണവീര്യദായകവുമാണ് കറിവേപ്പ്. ഇലയും വേരിലെ തൊലിയുമാണ് പ്രധാനമായും ഔഷധയോഗ്യം. പ്രകൃതി ചികിത്സയില്‍ പറയുന്ന ഒമ്പത് ഔഷധപത്രങ്ങളില്‍ ഒന്നാണ് കറിവേപ്പില.

പുഴുശല്യം ഒഴിവാക്കാന്‍: ഒരു പാത്രത്തില്‍ പുളിച്ച കഞ്ഞിവെള്ളം എടുക്കുക. കഞ്ഞിവെള്ളത്തിന്റെ ഇരട്ടി വെള്ളം ഒഴിക്കുക. ശേഷം കറിവേപ്പിലയില്‍ തളിക്കുക. പുഴുക്കളും ഈച്ചകളും ഇല്ലാതാകും. കടലപ്പിണ്ണാക്കും ചാണകവും ചേര്‍ത്ത മിശ്രിതം കറിവേപ്പില ചെടിക്ക് ചുവട്ടിലായി ഇടുക. വേരിന് ബലം ലഭിക്കാനും ഇലകള്‍ തളിര്‍ക്കാനും സഹായിക്കും.

കറിവേപ്പില പറിച്ചെടുക്കുമ്പോള്‍ ഇലകളായി പറിച്ചെടുക്കാതെ കൊമ്പുകളോ തണ്ടുകളോ ആയി പറിച്ചെടുക്കുക. അപ്പോള്‍ പുതിയ ശാഖകള്‍ ഉണ്ടാവുകയും അധികം ഉയരത്തില്‍ വളരുകയുമില്ല. കറിവേപ്പില അധികം ഉയരത്തില്‍ വളരുമ്പോള്‍ ഇലകള്‍ തളിര്‍ക്കുന്നത് കുറയുന്നു. അധികം വലിപ്പം വയ്ക്കാത്തതാണ് കറിവേപ്പിലകള്‍ തഴച്ചുവളരാനുള്ള ഒരു മാര്‍ഗം. അതു പോലെ ഇടയ്ക്കിടെ തണുത്ത വെള്ളം ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. ചൂടില്‍ ബാഷ്പീകരണം കുറയുന്നതിന് ഇത് സഹായിക്കും.

Keywords:  Thiruvananthapuram, News, Kerala, Agriculture, Treatment, Curry leaves, Cultivation, Importance, Curry leaves cultivation and importance.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia