Farming | അടുക്കളത്തോട്ടം ഒരുക്കാം; പുതുതായി കൃഷിയിലേക്ക് ഇറങ്ങുന്നവർ ഈ 20 കാര്യങ്ങൾ അറിഞ്ഞിരിക്കൂ

 
20 Tips for Starting a Kitchen Garden
20 Tips for Starting a Kitchen Garden

Representational Image Generated by Meta AI

● വിത്ത് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക
● വിത്തിന്റെ വലുപ്പത്തിനനുസരിച്ച് ആഴത്തിൽ നടുക.
● ഒരേ വിളവ് ഒരേ സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്യാതിരിക്കുക.
● കുമ്മായം ചേർത്ത ശേഷം ഒരാഴ്ച കഴിഞ്ഞു മാത്രമേ തൈകൾ നടാവൂ.

ഹന്നാ എൽദോ

(KVARTHA) ഇന്ന് ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ സ്വന്തമായി കൃഷി ചെയ്യുന്നുണ്ട്. വിഷരഹിതമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാം എന്നതാണ് സ്വന്തമായി കൃഷി ചെയ്യുന്നതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. ഒപ്പം നല്ലൊരു വരുമാനവും നേടാം. ധാരാളം ചെറുപ്പക്കാർ പഠനവും മറ്റും കഴിഞ്ഞ് ഒരു ജോലിയ്ക്കായി ഓടുന്നത് പതിവ് കാഴ്ചയാണ്. സ്ഥലമുള്ളവർക്ക് സ്വന്തമായി കൃഷി ചെയ്ത് ഒരു വരുമാനം സ്വായത്തമാക്കാം എന്നത് മറക്കരുത്. 

വിദ്യാഭ്യാസത്തോടൊപ്പം നമ്മുടെ നാട്ടിൽ കൃഷിയും അഭിവൃദ്ധിപ്പെട്ടെങ്കിൽ മാത്രമേ ഈ രാജ്യം പുരോഗമിക്കുകയുള്ളു. ഒരുപാട് പേർ സ്വന്തം സ്ഥലത്തോ സ്ഥലങ്ങൾ പാട്ടത്തിനെടുത്തോ കൃഷിക്കിറങ്ങുന്നതും താല്പര്യമെടുക്കുന്നതുമൊക്കെയുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. അവർക്കായി ചില നുറുങ്ങുകളാണ് ഇവിടെ നൽകുന്നത്. വര്‍ഷങ്ങളായി കൃഷിയിൽ പ്രയോഗിച്ചു തഴക്കം വന്ന ചില നാട്ടറിവുകള്‍ ആണ് ഇവിടെ പ്രതിപാദിക്കുന്നത്.

കൃഷിയിലേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങൾ:

1. വിത്തിനായി ഏറ്റവും ആദ്യത്തെതും അവസാനത്തെയും കായ്കള്‍ എടുക്കരുത്.
2. വിത്തും നടാനുള്ള ചെടികളുടെ വേരും സൂഡോമോണോസില്‍ മുക്കിയാല്‍ രോഗ - കീടബാധ കുറയും.
3. മഴക്കാലത്ത് തടം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടം താഴ്ത്തിയും പച്ചക്കറി കൃഷി ചെയ്യുക.
4. വിത്ത് നടേണ്ട ആഴം വിത്തിന്റെ വലുപ്പത്തിൽ ആയിരിക്കണം.
5. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.

6. നടുന്നതിന് മുന്‍പ് വിത്ത് അഞ്ച് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ക്കുന്നതു പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും.
7. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.
8. കുമ്മായം ചേര്‍ത്തു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞേ തൈകള്‍ നടാവു.
9. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം.
10. തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക.

11 വെണ്ട പറിച്ചു നടുന്ന ഇനമല്ല. തടമെടുത്ത് നേരിട്ട് നടുന്നതാണു നല്ലത്.
12. വിത്ത് തടത്തിലെ ഉറുമ്പ് ശല്യമൊഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി – കറിക്കായം മിശ്രിതം ഉപയോഗിക്കാം.
13. വിളകള്‍ക്ക് പുതയിടുന്നത് മണ്ണില്‍ ഈര്‍പ്പവും വളക്കൂറും നിലനിര്‍ത്താന്‍ സഹായിക്കും.
14. അസിഡിറ്റി കൂടിയ മണ്ണ് തക്കാളി കൃഷിക്ക് ചേര്‍ന്നതല്ല. കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് ഒരാഴ്ച്ചയ്ക്ക് ശേഷം നടുക.
15. പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നത് രോഗബാധ കുറയ്ക്കാന്‍ സഹായിക്കും.

16. ചീരയ്ക്ക് ജലസേചനം നടത്തുമ്പോള്‍ ഇലകളില്‍ തളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെളി തെറിച്ചാല്‍ ഇലപ്പുള്ളി രോഗത്തിന് കാരണമാവും
17. ചീരയ്ക്ക് ചാരം നല്ലതല്ല. അധികമായാല്‍ പെട്ടെന്ന് പൂവിടാന്‍ കാരണമാകും.
18. തൈ നടലും വളപ്രയോഗവും അതിരാവിലെയോ വൈകിട്ടോ മാത്രം നടത്തുക.
19. വിളകള്‍ക്ക് വളം നല്‍കുമ്പോള്‍ ചുവട്ടില്‍ (മുരടില്‍) നിന്ന് അല്‍പ്പം വിട്ടേ നല്‍കാവു.
20. വേരു മുറിയാതെ മണ്ണ് ചെറുതായി ഇളക്കി വളം നല്‍കിയാല്‍ വേരോട്ടത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും

ഇപ്പോൾ കേരളത്തിൽ അടുക്കളത്തോട്ടം ആരംഭിക്കാൻ പറ്റിയ സമയമാണിത്. എല്ലാവരും പുതിയ കൃഷി രീതികൾ പരീക്ഷിക്കാൻ ശ്രമിക്കുക. ഈ ടിപ്‌സുകൾ നിങ്ങൾക്ക് ഉപകാരപ്രദമായെന്ന് കരുതുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.

This article provides 20 tips for those starting a kitchen garden. It covers everything from seed selection to plant care, emphasizing traditional farming practices.

#KitchenGarden #FarmingTips #Gardening #Agriculture #KeralaFarming #GrowYourOwn

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia