വിലക്കയറ്റത്തില്‍ സര്‍കാര്‍ ഇടപെടല്‍; ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളി കേരളത്തിലെത്തിച്ചു, തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറി അടുത്തയാഴ്ച മുതല്‍ എത്തിത്തുടങ്ങുമെന്ന് കൃഷിവകുപ്പ്
Dec 27, 2021, 13:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.12.2021) പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റത്തില്‍ സര്‍കാരിന്റെ ഇടപെടല്‍. ആന്ധ്ര മുളകാലചെരുവില്‍ നിന്ന് 10 ടണ്‍ തക്കാളി കൃഷി വകുപ്പ് കേരളത്തിലെത്തിച്ചു. കൃഷി വകുപ്പ് ഹോര്‍ടികോര്‍പ് വഴിയാണ് തക്കാളി വിപണിയിലെത്തിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കര്‍ഷകരില്‍നിന്ന് ഹോര്‍ടികോര്‍പ് കേരളത്തിലെത്തിച്ചു വില്‍ക്കുന്ന തക്കാളിക്കും മറ്റു പച്ചക്കറികള്‍ക്കും പുറമേയാണിത്.

അതേസമയം തെങ്കാശിയിലെ കര്‍ഷകരില്‍നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറി അടുത്തയാഴ്ച മുതല്‍ എത്തിത്തുടങ്ങുമെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. കൃഷി വകുപ്പ് ജനുവരി ഒന്നു വരെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ്-പുതുവത്സര വിപണികളിലേക്ക് കൂടിയാണ് തക്കാളി അടിയന്തരമായി എത്തിക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.
വില നിയന്ത്രിക്കുന്നതിനായി തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോര്‍ടികോര്‍പ് ഇടപെടല്‍ തുടങ്ങിയതായും ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരേന്‍ഡ്യയില്‍ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Vegetable, Market, Minister, Price, 10 ton tomato from Tamil Nadu brought to Kerala market
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.