PAN Card | 2 പാന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ പിടി വീഴും; എന്ത് ചെയ്യണമെന്ന് അറിയാം


പിടിക്കപ്പെട്ടാല്‍, ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ സാമ്പത്തിക പിഴ ചുമത്തുകയോ ചെയ്യാം.
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് റിടേണ്‍ ഫയല്‍ ചെയ്യുന്നത് ബുദ്ധിമുട്ടാകും.
ന്യൂഡെല്‍ഹി: (KVARTHA) പാന്‍ അല്ലെങ്കില്‍ പെര്‍മനന്റ് അകൗണ്ട് നമ്പര്‍ എന്നത് ആദായ നികുതി വകുപ്പ് അനുവദിച്ച 10 അക്ക ആല്‍ഫാ ന്യൂമെറിക് ഐഡന്റിറ്റിയാണ്. ഇത് ഒരു ഐഡന്റിറ്റി പ്രൂഫായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഓരോ വ്യക്തിക്കും ഒരു പാന്‍ നമ്പര്‍ മാത്രമേ ഉണ്ടായിരിക്കാവൂ.

പാന്‍ കാര്‍ഡ് ഉടമയുടെ പേര്, ഫോടോ, ജനനത്തീയതി, പാന്‍ നമ്പര്‍ തുടങ്ങി നിരവധി വിവരങ്ങള്‍ പാന്‍ കാര്‍ഡില്‍ അടങ്ങിയിരിക്കുന്നു. എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ നമ്പര്‍ റഫറന്‍സ് നമ്പറായി ഉപയോഗിക്കുന്നു.
എന്നാല്‍, ആദായനികുതി വകുപ്പിന്റെ നിയമപ്രകാരം ഒരു വ്യക്തിക്കോ കംപനിക്കോ ഒന്നില്‍ കൂടുതല്‍ പാന്‍ നമ്പറുകള്‍ ഉണ്ടായിരിക്കുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാല്‍, ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ സാമ്പത്തിക പിഴ ചുമത്തുകയോ ചെയ്യാം.
ഓരോ വ്യക്തിക്കും അവരുടേതായ ഒരു പാന്‍ കാര്‍ഡ് മാത്രമേ ആദായനികുതി വകുപ്പ് അനുവദിക്കുകയുള്ളു. അതിനാല്‍ നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍, ആദായ നികുതി നിയമത്തിന്റെ ലംഘനമായി കണക്കാക്കുന്നതിനാല്‍ പിഴയും നിയമപരമായ പ്രത്യാഘാതങ്ങളും പിന്നീട് നേരിടേണ്ടി വരും.
പാന്‍ കാര്‍ഡില്‍ മാറ്റങ്ങള്‍/തിരുത്തലുകള്‍ ആവശ്യമുള്ളിടത്ത് പുതിയതിനായി അപേക്ഷിക്കുന്നതും, അപേക്ഷിച്ച സമയത്തിനുള്ളില്‍ പാന്‍ ലഭിക്കാതെ വരുമ്പോള്‍ വീണ്ടും അപേക്ഷിക്കുന്നതും, വിവാഹശേഷം നഗരങ്ങള്‍ മാറുന്ന നിരവധി സ്ത്രീകള്‍ അവരുടെ പാന്‍ നമ്പറില്‍ നാമം മാറ്റുന്നതിന് പകരം
പുതിയ കുടുംബപ്പേരുള്ള പുതിയ പാന്‍ അപേക്ഷിക്കുന്നതും എല്ലാം ഒരു വ്യക്തിക്ക് രണ്ട് പാന്‍ നമ്പറുകള്‍ ലഭിക്കാന്‍ ഇടയാക്കുന്നു.
ആദായ നികുതി റിടേണ്‍ ഫയല്‍ ചെയ്യേണ്ട സമയം ആയിരിക്കുന്നതിനാല്‍ ഈ സമയത്ത് പാന്‍ കാര്‍ഡുമായി ബദ്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് റിടേണ്‍ ഫയല്‍ ചെയ്യുന്നത് ബുദ്ധിമുട്ടാകും. പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ പ്രത്യേകിച്ചും.
ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍, 1961 ലെ ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം ഐടി വകുപ്പിന് അവര്‍ക്കെതിരെ നടപടികള്‍ ആരംഭിക്കാവുന്നതാണ്. ഈ നിയമപ്രകാരം വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താവുന്നതാണ്.
പാന്‍ കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നത്. ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് 2024 ജൂണ്‍ 30-നകം ചെയ്തിട്ടില്ലെങ്കില്‍, ജൂലൈ 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. രണ്ട് പാന്‍ നമ്പര്‍ ഉണ്ടെങ്കില്‍, എന്‍എസ്ഡിഎല്‍ വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ ഓഫ്ലൈനായി ഫോം 49 എ വഴി റദ്ദാക്കേണ്ട പാന്‍ നമ്പര്‍ പരാമര്‍ശിച്ച് അപേക്ഷിക്കുക.