SWISS-TOWER 24/07/2023

Crisis | വര്‍ക് ഷോപുകളില്‍ ബസുകള്‍ നന്നാക്കാന്‍ ആവശ്യമായ സ്പെയര്‍ പാര്‍ട്സുകളില്ല; തമിഴ്‌നാട് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ പ്രതിസന്ധിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജോ കുറ്റിക്കന്‍

തേനി: (KVARTHA) തമിഴ്‌നാട് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ വര്‍ക് ഷോപുകളില്‍ സ്പെയര്‍ പാര്‍ട്സുകള്‍ക്ക് ക്ഷാമമായതോടെ കാലപ്പഴക്കം ചെന്ന ബസുകള്‍ ഓടിക്കുന്നതിന്നതില്‍ പ്രതിസന്ധി. പുതിയ നീയമം അനുസരിച്ച്, 20 വര്‍ഷത്തിലധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന വാണിജ്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്നാണ് നിയമത്തിലെ വ്യവസ്ഥ.
Aster mims 04/11/2022

ആദ്യഘട്ടത്തില്‍, 15 വര്‍ഷത്തിലധികം പഴക്കമുള്ള സംസ്ഥാന സര്‍കാരുകളുടെ ബസുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും 2023 ഏപ്രില്‍ ഒന്നിന് ശേഷം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിരോധനം ഏര്‍പെടുത്തിയിരുന്നു. എന്നാല്‍, സര്‍കാര്‍ ബസുകള്‍ ഉള്‍പെടെ 6,341 വാഹനങ്ങളുടെ പ്രവര്‍ത്തനം അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ നീട്ടാന്‍ തമിഴ്‌നാട് സര്‍കാര്‍ അനുമതി നല്‍കി. ഇതില്‍ 1,777 സര്‍കാര്‍ ബസുകളും ഉള്‍പെടുന്നു.

Crisis | വര്‍ക് ഷോപുകളില്‍ ബസുകള്‍ നന്നാക്കാന്‍ ആവശ്യമായ സ്പെയര്‍ പാര്‍ട്സുകളില്ല; തമിഴ്‌നാട് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ പ്രതിസന്ധിയില്‍

പഴയ ബസുകള്‍ യാത്രാക്ഷമമാക്കി ഉപയോഗത്തില്‍ കൊണ്ടുവരുന്നതിനായിരുന്നു നീക്കം. എന്നാല്‍  ബസുകള്‍ നന്നാക്കാന്‍ ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സ് വര്‍ക്‌ഷോപുകളില്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

നിലവില്‍ 15 വര്‍ഷം പിന്നിട്ട ബസുകള്‍ അറ്റകുറ്റപ്പണി നടത്താനും പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ട്. പക്ഷേ, ഇവര്‍ക്ക് ആവശ്യമായ ടയര്‍, ബ്രേക് ലൈനിംഗ്, സ്പ്രിംഗ് ഉള്‍പ്പെടെയുള്ള സ്‌പെയര്‍ പാര്‍ട്സുകള്‍ കുറവാണ്. ഇതുമൂലം ഈ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി അടിയന്തരമായി ഫിറ്റ്‌നസ് സര്‍ടിഫികറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും അധികൃതര്‍ പറയുന്നു.

Keywords: National, National News, News, Bus, Government, Workshop, Spare Part, Tamil Nadu, Transport Corporation, Workshops do not have enough spare parts to repair buses; Tamil Nadu Transport Corporation in crisis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia