നിലമ്പൂര്‍: (KVARTHA) കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ടാപിങ് തൊഴിലാളി മരിച്ചു. മമ്പാട് പുള്ളിപ്പാടം പാലക്കടവ് ചേര്‍പ്പുകല്ലിങ്ങല്‍ രാജനാണ് (51) മരിച്ചത്. ചൊവ്വാഴ്ച (14.11.2023) പുലര്‍ചെ 3.30 മണിയോടെയാണ് ഒറ്റയാന്റെ ആക്രമണത്തിന് ഇരയായത്. ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് ആന ആക്രമിക്കുന്നത്.
ആക്രമണത്തില്‍ രാജന് സാരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച (15.11.2023) പുലര്‍ചെ മരിക്കുകയായിരുന്നു.
Keywords: News, Kerala, Kerala News, Wild Elephant, Elephant Attack, Injured, Death, Hospital, Treatment, Wild Elephant Attack: Rubber-tapping worker died after seriously injured.