Follow KVARTHA on Google news Follow Us!
ad

Shot Dead | തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

പശ്ചിമബംഗാളില്‍ സംഘര്‍ഷം West Bengal, TMC, Leader, Shot Dead
കൊല്‍കത: (KVARTHA) തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. സൈഫുദ്ദീന്‍ ലഷ്‌കര്‍ ആണ് മരിച്ചത്. പശ്ചിമ ബംഗാളിലെ സൗത് 24 പര്‍ഗാനയിലാണ് സംഭവം. വീടിനു പുറത്താണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. 

നിരവധി വീടുകള്‍ കത്തിക്കുകയും ചെയ്തു. ജോയ്‌നഗര്‍ ബമുനഗാച്ചി ഭാഗത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് സൈഫുദ്ദീന്‍ ലഷ്‌കര്‍ ആയിരുന്നു. ലഷ്‌കറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം അനുഭാവികളാണെന്ന് പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. 

News, National, National, National News, West Bengal, TMC, Leader, Shot Dead, Police, West Bengal: TMC leader shot dead.

കൊലപാതകം തൃണമൂലിലെ ആഭ്യന്തര കലഹത്തിന്റെ ഫലമാണെന്ന് സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തി ആരോപിച്ചു. സിപിഎമിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Keywords: News, National, National, National News, West Bengal, TMC, Leader, Shot Dead, Police, West Bengal: TMC leader shot dead.

Post a Comment