Follow KVARTHA on Google news Follow Us!
ad

Leopard | അസാധാരണ സംഭവം: വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി; സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വനം വകുപ്പ്

ആരോഗ്യനില സംബന്ധിച്ച വിശദമായ പരിശോധന നടത്തും Wayanad, Leopard, Trapped, Hen, Nest
വയനാട്: (KVARTHA) കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയില്‍ ഞായറാഴ്ച (12.11.2023) രാത്രി 11 മണിയോടെയാണ് സംഭവം. കോല്‍ക്കളത്തില്‍ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. നിരവധി കോഴികളെ വളര്‍ത്തുന്ന വലിയ കൂടാണ് ഇവിടെയുള്ളത്. 

കൂടിനുള്ളില്‍നിന്നും ശബ്ദംകേട്ട് ഹംസ പുറത്തേക്ക് പോയി നോക്കിയപ്പോഴാണ് അപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. ഉടനെ തന്നെ ഹംസ കോഴിക്കൂടിന്റെ വാതില്‍ അടക്കുകയായിരുന്നു. പുലി കുടുങ്ങിയ സംഭവം അറിഞ്ഞ് അയല്‍ക്കാരും നാട്ടുകാരും ഇവിടേക്കെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും ഉടനെ സ്ഥലത്തെത്തി പുലിയ വനംവകുപ്പിന്റെ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. 

News, Kerala, Kerala News, Wayanadu, Leopard, Trapped, Hen, Nest, Wayanad: Leopard trapped in hen nest.

കൂട്ടിലാക്കിയ പുലിയെ മുത്തങ്ങയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കായിരിക്കും മാറ്റുക. ഇവിടെ നിന്നും പുലിയുടെ ആരോഗ്യനില സംബന്ധിച്ച വിശദമായ പരിശോധനക്കുശേഷമായിരിക്കും കാട്ടിലേക്ക് തുറന്നുവിടുന്നതിനുള്ള നടപടി ഉള്‍പെടെ സ്വീകരിക്കുകയെന്നാണ് വിവരം. 

Keywords: News, Kerala, Kerala News, Wayanad, Leopard, Trapped, Hen, Nest, Wayanad: Leopard trapped in hen nest.

Post a Comment