Follow KVARTHA on Google news Follow Us!
ad

Found Dead | 'ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം'; പിന്നാലെ പെണ്‍കുട്ടി മരിച്ച നിലയില്‍

ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ Uttar Pradesh, Girl, Found Dead, Shamli
ലക്‌നൗ: (KVARTHA) ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതിക്ക് പിന്നാലെ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.   

പൊലീസ് പറയുന്നത്: പ്രദേശവാസിയായ താലിബ് എന്ന യുവാവ് മകളെ പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ താലിബിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.   ജയില്‍ മോചിതനായതിന് പിന്നാലെ താലിബ് പെണ്‍കുട്ടിയെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. 

News, National, National News, Police, Complaint, Case, Crime, Uttar Pradesh, Girl, Found Dead, Shamli, Uttar Pradesh: Girl found dead in Shamli.

ഇതിന് പിന്നാലെ പൊലീസ് താലിബിനെതിരെ പുതിയ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ താലിബിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് ഒളിവിലാണ് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: News, National, National News, Police, Complaint, Case, Crime, Uttar Pradesh, Girl, Found Dead, Shamli, Uttar Pradesh: Girl found dead in Shamli.

Post a Comment