Follow KVARTHA on Google news Follow Us!
ad

Found Dead | 'വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റു'; 4 കുട്ടികള്‍ മരിച്ച നിലയില്‍

'പെഡസ്റ്റല്‍ ഫാനിന്റെ വയറില്‍ നിന്നാണ് ഷോകേറ്റത്' Uttar Pradesh, Minor Siblings, Electrocuted, Unnao
കാന്‍പൂര്‍: (KVARTHA) വീട്ടിനുള്ളില്‍ നാല് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. മായങ്ക് (9), ഹിമാന്‍ഷി (8), ഹിമാന്‍ക് (6), മാന്‍സി (4) എന്നിവരാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വീട്ടിലെ ഫാനില്‍ നിന്ന് വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് റിപോര്‍ട്. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലായിലുള്ള ലാല്‍മന്‍ ഖേദ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: വീട്ടിലുണ്ടായിരുന്ന മുതിര്‍ന്നവരെല്ലാം ജോലി ചെയ്യാനായി പാടത്ത് പോയിരുന്ന സമയത്താണ് ദാരുണമായ അപകടമുണ്ടായത്. വീട്ടിലെ പെഡസ്റ്റല്‍ ഫാനിന്റെ വയറില്‍ നിന്നാണ് ഇവര്‍ക്ക് ഷോകേറ്റതെന്ന് കണ്ടെത്തി. ഫാനിന്റെ വയറില്‍ ഇന്‍സുലേഷനില്ലാത്ത ഭാഗത്ത് കുട്ടികളില്‍ ഒരാള്‍ കളിക്കിടെ അബദ്ധത്തില്‍ തൊടുകയായിരുന്നു. ഷോകേറ്റ് നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ സഹോദരങ്ങള്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചു. 

News, National, National, House, Children, Death, Obituary, Accident, Uttar Pradesh, Minor Siblings, Electrocuted, Unnao, Uttar Pradesh: Four minor siblings electrocuted in Unnao.

എന്നാല്‍ എല്ലാവര്‍ക്കും ഷോകേല്‍ക്കുകയായിരുന്നു. പാടത്ത് ജോലിക്ക് പോയിരുന്ന മുതിര്‍ന്നവര്‍ തിരിച്ചെത്തിയപ്പോഴാണ് നാല് കുട്ടികളെയും മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചത് അനുസരിച്ച് ബറസഗ്വാര്‍ പൊലീസ് സ്ഥലത്തെത്തി. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ടത്തിനായി അയച്ചു. 

Keywords: News, National, National, House, Children, Death, Obituary, Accident, Uttar Pradesh, Minor Siblings, Electrocuted, Unnao, Uttar Pradesh: Four minor siblings electrocuted in Unnao.

Post a Comment