Follow KVARTHA on Google news Follow Us!
ad

Died | യുഎഇയില്‍ കാറിന് തീപ്പിടിച്ചു; മലയാളി യുവാവ് മരിച്ചു

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് UAE, Ajman, Malayali, Car, Fire, Death
അബൂദബി: (KVARTHA) അജ്മാനില്‍ കാറിന് തീ പിടിച്ച് മലയാളി യുവാവ് മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോര്‍ജാണ് (41) മരിച്ചത്. ചൊവ്വാഴ്ച (31.10.2023) വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തിന്റെ കാര്‍ തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിനകത്ത് മൃതദേഹവം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

ദുബൈയിലെ ഇന്റീരിയര്‍ ഡെകറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. അജ്മാന്‍ എമിറേറ്റ്‌സ് സിറ്റിയിലായിരുന്നു താമസം. കാറിന് തീ പിടിക്കാനുണ്ടായ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

News, Gulf, World, Death, Obituary, Accident, Police, UAE, Ajman, Malayali, Car, Fire, Death, UAE: Malayali died after car caught fire.

മഞ്ഞപ്ര മേലേപിടികയില്‍ ചാണ്ടി ജോര്‍ജിന്റെയും ലീലാമ്മ ജോര്‍ജിന്റെയും മകനാണ് ജിമ്മി. ദീപ്തി തോമസ് ആണ് ജിമ്മി ജോര്‍ജിന്റെ ഭാര്യ. ഒരു മകനുണ്ട്. അജ്മാനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.  

Keywords: News, Gulf, World, Death, Obituary, Accident, Police, UAE, Ajman, Malayali, Car, Fire, Death, UAE: Malayali died after car caught fire.

Post a Comment