Jailed | 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി
Nov 1, 2023, 15:44 IST
തിരുവനന്തപുരം: (KVARTHA) 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജ് എസ് രമേഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചു. കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട സെയ്യദ് അലിയെയാണ് (44) കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ അഞ്ചുമാസം അധിക കഠിനതടവുകൂടി അനുഭവിക്കണം. 2019 മാര്‍ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: പ്രതി കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തുകയും അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതിയില്‍ സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് അശ്ലീല ചിത്രങ്ങളും വീഡിയോകളും തെളിവിനായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം കാട്ടാക്കട പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ് വിനോദ് കുമാര്‍, ടി എസ് സജി എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും മൊബൈല്‍ ഫോണും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ ഡി ആര്‍ പ്രമോദ് കോടതിയില്‍ ഹാജരായി.
Keywords: News, Kerala, Thiruvanathapram, Kattakada, Molestation, Jailed, Case, Court Order, Thiruvanathapram, Crime, Court, Accused, House, Attack, Minor Boy, Thiruvanathapram: Man gets 10 years imprisonment and fine for molestation against minor boy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.