Leo | തീയറ്ററുകളില്‍ സൂപര്‍ ഹിറ്റായ 'ലിയോ'യുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്

 


ചെന്നൈ: (KVARTHA) തീയറ്ററുകളില്‍ സൂപര്‍ ഹിറ്റായ 'ലിയോ'യുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്. നവംബര്‍ 24 നാണ് ചിത്രം ഇന്‍ഡ്യയില്‍ സ്ട്രീം ചെയ്യുന്നത്. 28നാണ് ചിത്രത്തിന്റെ ഗ്ലോബല്‍ ഒടിടി റിലീസ്. അതേസമയം വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായ 'ലിയോ' തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.

വന്‍ തുകയ്ക്കാണ് 'ലിയോ'യുടെ ഒടിടി റൈറ്റ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്. തമിഴിനെ കൂടാതെ  മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. ഒടിടിയില്‍ നിന്ന്  തെന്നിന്‍ഡ്യന്‍ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ചിത്രം വിറ്റതെന്ന്  നിര്‍മാതാവ് ലളിത് കുമാര്‍ വ്യക്തമാക്കിയിരുന്നു.

Leo | തീയറ്ററുകളില്‍ സൂപര്‍ ഹിറ്റായ 'ലിയോ'യുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്

ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. വിജയ് പാര്‍ഥിപന്‍ എന്ന കുടുംബനാഥനെയാണ് അവതരിപ്പിച്ചത്. തൃഷയായിരുന്നു നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ്‌യും ഒന്നിച്ച് അഭിനയിക്കുന്നത്. അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്ണന്‍, ശാന്തി , മഡോണ സെബാസ്റ്റ്യന്‍, സച്ചിന്‍ മണി എന്നിവര്‍ ചിത്രത്തില്‍ മറ്റുകഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
   
Keywords: News, National, National News, Movie, Film, Cinema, Enteratinment, Vijay, Actor, Leo, New Movie, Actor, Tamil Movie, Netflix, OTT Release, 'Thalapathy' Vijay's Leo to stream on Netflix from this date.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia