Ayodhya | തായ്‌ലൻഡിലുമുണ്ട് ഒരു 'അയോധ്യ'; രാജാക്കന്മാരുടെ പേരുകളിൽ 'രാമൻ' എന്ന സ്ഥാനപ്പേരും

 


ബാങ്കോക്ക്: (KVARTHA) ഉത്തർപ്രദേശിലെ അയോധ്യ പോലെ, തായ്‌ലൻഡിലും ഒരു 'അയോധ്യയുണ്ട്'. മാത്രമല്ല, ഇവിടുത്തെ രാജാക്കന്മാരുടെ പേരുകളിൽ 'രാമൻ' എന്ന സ്ഥാനപ്പേരുമുണ്ട്. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയുടെ പേരിൽ നിന്നാണ് ഇവിടത്തെ 'അയുത്തയ' (Ayutthaya) എന്ന നഗരത്തിന് ആ പേര് ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തായ് രാജാക്കന്മാർ തങ്ങളെ രാമനെന്നും അവരുടെ തലസ്ഥാനത്തെ അയുത്തയയെന്നും വിളിച്ചിരുന്നുവെന്നാണ് ചരിത്രം.
  
Ayodhya | തായ്‌ലൻഡിലുമുണ്ട് ഒരു 'അയോധ്യ'; രാജാക്കന്മാരുടെ പേരുകളിൽ 'രാമൻ' എന്ന സ്ഥാനപ്പേരും

ഇന്ത്യയുടെ അയോധ്യയും തായ്‌ലൻഡിലെ അയുത്തയയും തമ്മിലുള്ള സാമ്യം പൂർവികരെയും അസ്തിത്വത്തെയും പാരമ്പര്യങ്ങളെയും മറന്നിട്ടില്ല എന്നതാണെന്ന് 22 വർഷമായി തായ്‌ലൻഡിൽ അധ്യാപകനായ ഡോ. സുരേഷ് പാൽ ഗിരിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഇവിടുത്തെ രാജാവ് നഗരത്തിൽ ചില ഹിന്ദു ക്ഷേത്രങ്ങളും പണിതിട്ടുണ്ട്. അയുത്തായയിൽ നിന്ന് 35 കിലോമീറ്റർ അകലെ വിഷ്ണു, ബ്രഹ്മാവ്, ശങ്കരൻ എന്നിവരുടെ ക്ഷേത്രമുണ്ട്.

തായ്‌ലൻഡിലെ പ്രശസ്ത നഗരമായ അയുത്തയയിലെ രാജാവ് 'രാമതിബോധി' (ശ്രീരാമൻ) എന്ന സ്ഥാനപ്പേരാണ് വഹിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ തായ്‌ലൻഡിന്റെ തലസ്ഥാനമായി 'അയുത്തായ' വികസിച്ചു. നിരവധി ക്ഷേത്രങ്ങൾ ഇവിടെ നിർമിക്കപ്പെട്ടു. പിന്നീട് ബർമീസ് സൈന്യത്തിന്റെ ആക്രമണം ഈ നഗരത്തെ തകർത്തു. ക്ഷേത്രത്തിനൊപ്പം നിരവധി പ്രതിമകളും നശിപ്പിക്കപ്പെട്ടുവെന്നാണ് ചരിത്രം.

രാമായണത്തിന്റെ അതേ പദവിയുള്ള തായ് മതഗ്രന്ഥത്തിന്റെ പേര് രാംകീൻ എന്നാണ്. ഈ ഗ്രന്ഥത്തിലെ പ്രധാന വില്ലനായ തോത്സകൻ ഹിന്ദു രാമായണത്തിലെ രാവണനെപ്പോലെയാണ്. രാമന്റെ ആദർശം ഈ പുസ്തകത്തിലെ നായകനായ ഫ്രാമിൽ ചിത്രീകരിച്ചിരിക്കുന്നു. ഇപ്പോൾ അയുത്തയയുടെ ശേഷിപ്പുകൾ വലിയ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു, അത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ്. തായ്‌ലൻഡിൽ, രാജാവ് ഉൾപ്പെടെയുള്ള മുഴുവൻ ജനങ്ങളും രാംകീനെ ദേശീയ ഗ്രന്ഥമായി കണക്കാക്കുന്നു.

1932ലാണ് തായ്‌ലൻഡിൽ ജനാധിപത്യം നിലവിൽ വന്നത്. ഇതിനുശേഷം, 1976-ൽ തായ്‌ലൻഡ് സർക്കാർ നഗരത്തിന്റെ പുനർനിർമാണം ആരംഭിച്ചു. ഇവിടെയുള്ള കാടുകൾ നീക്കം ചെയ്യുകയും പഴയ ശേഷിപ്പുകൾ സംരക്ഷിക്കുകയും ചെയ്തു. നഗരത്തിന്റെ മധ്യഭാഗത്തായി ഒരു പുരാതന പാർക്ക് ഉണ്ട്. 2018 ൽ തായ്‌ലൻഡിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് രാമജന്മഭൂമി നിർമാൻ ട്രസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. പ്രസിദ്ധമായ സോറായി നദിയുടെ തീരത്താണ് ഈ രാമക്ഷേത്രം നിർമിക്കുന്നത്.

Keywords: Malayalam News, World, Travel, Bangkok, Thailand, Ayodhya, Ram, India, Report, 22 Years, Thailand too has an Ayodhya having kings with Ram in their names.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia