Follow KVARTHA on Google news Follow Us!
ad

Sabarimala | ശബരിമല മണ്ഡല മകരവിളക്ക്: ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, എല്ലാ തീര്‍ഥാടകര്‍ക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങള്‍ ഒരുക്കിയതായും മന്ത്രി കെ രാധാകൃഷ്ണന്‍

'തിരക്ക് നിയന്ത്രിക്കാന്‍ ഡൈനാമിക് ക്യൂ കണ്‍ട്രോള്‍ സംവിധാനം ഏര്‍പെടുത്തി' Sabarimala, Pilgrimage, Completed, Temple, Minister, K Radhakrishnan
പത്തനംതിട്ട: (KVARTHA) ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങള്‍ ഒരുക്കിയതായും വൃശ്ചികം ഒന്നു മുതല്‍ രണ്ടുമാസക്കാലം ശബരിമല പൂങ്കാവനവും പരിസരങ്ങളും ശരണം വിളികളാല്‍ മുഖരിതമാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് നടത്തിയ രണ്ടെണ്ണമടക്കം ആറു ഉന്നതതല യോഗങ്ങളാണ് മുന്നൊരുക്കങ്ങള്‍ക്കായി ചേര്‍ന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവം നവംബര്‍ 17 മുതല്‍ ജനുവരി 14 വരെയാണ്. നവംബര്‍ 16ന് നട തുറക്കും. ശബരിമലയിലും പമ്പയിലും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ തിയുക്തരായ വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനം നൂറു രൂപ ഉയര്‍ത്തി 550 ആക്കി. ഇവരുടെ യാത്രാബത്തയും 850 ല്‍ നിന്ന് 1000 രൂപയാക്കി. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ ഈ സീസണില്‍ ഡൈനാമിക് ക്യൂ കണ്‍ട്രോള്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. 

Sabarimala, Pilgrimage, Completed, Temple, Minister, K Radhakrishnan, News, Kerala, Religion, Sabarimala pilgrimage preparations completed.

ഇതിനു പുറമേ സന്നിധാനത്തെ തിരക്കും മറ്റും തീര്‍ത്ഥാടകര്‍ക്ക് അറിയുന്നതിനായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വിഡിയോ വാളും സജ്ജമാക്കും. മുന്‍ വര്‍ഷം ആരംഭിച്ച ഇ- കാണിക്ക കൂടുതല്‍ സമഗ്രമാക്കിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂര്‍, കുമളി, ഏറ്റുമാനൂര്‍, പുനലൂര്‍ എന്നിവിടങ്ങളിലെല്ലാം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി. 

പമ്പയിലെ ട്രാന്‍ ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിസംബര്‍ ആദ്യ ആഴ്ച വരെ 473 ബസുകളും തുടര്‍ന്ന് മകര വിളക്ക് വരെ കൂടുതല്‍ സര്‍വീസുകളും കെ എസ് ആര്‍ ടി സി നടത്തും. ചികിത്സാ ആവശ്യങ്ങള്‍ക്കായും കൂടുതല്‍ ആശുപത്രി സംവിധാനങ്ങള്‍ സജ്ജമാക്കി. ഐസിയു സൗകര്യങ്ങളുള്‍പ്പെടെ പമ്പയില്‍ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളും ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി സെന്ററുമുണ്ട്. ഇതിനു പുറമേ പമ്പ മുതല്‍ സന്നിധാനം വരെ 15 അടിയന്തിര ചികിത്സാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡികല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലും തീര്‍ഥാടകര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാന്‍ കക്കിയാറില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചിട്ടുണ്ട്. വനത്തിലൂടെയുള്ള പരമ്പരാഗത പാതകളും വൃത്തിയാക്കിയിട്ടുണ്ട്. അഴുതക്കടവ് -ചെറിയാനവട്ടം (പമ്പ) 18 കിലോമീറ്റര്‍, സത്രം  സന്നിധാനം 12 കിലോമീറ്റര്‍ എന്നീ പാതകളില്‍ ഇക്കോ ഷോപുകളും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ വനാശ്രീതരായ പട്ടികവര്‍ഗക്കാരില്‍ നിന്ന് നിയമിക്കപ്പെട്ടവരില്‍പ്പെടുന്ന 75 വനപാലകരുടെ സേവനവും ഈ പാതകളില്‍ ലഭ്യമാകും. വനത്തെ അറിയുന്ന ഇവരുടെ സേവനം തീര്‍ഥാടകര്‍ക്ക് വളരെ സഹായമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലയ്ക്കല്‍ പാര്‍കിങ് മൈതാനം ടൈല്‍ വിരിച്ച് വൃത്തിയാക്കി. പാര്‍കിങിന് ഫാസ്ടാഗും ഏര്‍പെടുത്തി. തപാല്‍ വകുപ്പുമായി സഹകരിച്ച് സ്വാമി പ്രസാദം ഇന്‍ഡ്യയിലെവിടെയും എത്തിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍, സ്വകാര്യ ക്ഷേത്രങ്ങളടക്കം എല്ലാ ആരധാനലയങ്ങളുടെയും സൗകര്യങ്ങള്‍ ശബരിമല തീര്‍ഥാടകര്‍ക്കായി നല്‍കണമെന്നും ഇതുവഴി രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തില്‍ ശബരിമല തീര്‍ഥാടനത്തെ മാറ്റിത്തീര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

Keywords: Sabarimala, Pilgrimage, Completed, Temple, Minister, K Radhakrishnan, News, Kerala, Religion, Sabarimala pilgrimage preparations completed.

Post a Comment