കണ്ണൂര്‍: (KVARTHA) മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകല്‍പനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാര്‍ഡിന് മാതൃഭൂമി മലപ്പുറം യൂനിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ മധു അര്‍ഹനായി. 25000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമര്‍പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാതൃഭൂമി സബ് എഡിറ്റര്‍ രജിത് റാമിന്റെ സ്മരണയ്ക്കായി കണ്ണൂര്‍ പ്രസ്‌ക്ലബും രജിത് റാം സുഹൃദ് സംഘവും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.
മലപ്പുറം എഡിഷനില്‍ മാതൃഭൂമി ദിനപത്രത്തില്‍ 2022 നവമ്പര്‍ 15 ന് പ്രസിദ്ധീകരിച്ച പേജാണ് അവാര്‍ഡിന് അര്‍ഹമായത്. മാതൃഭൂമി റിട. ഡെപ്യൂടി എഡിറ്റര്‍ ടി സുരേഷ് ബാബു, കേരള കൗമുദി റിട. ന്യൂസ് എഡിറ്റര്‍ സി പി സുരേന്ദ്രന്‍, ആര്‍ടിസ്റ്റ് സെല്‍വന്‍ മേലൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
കാലികറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്യൂണികേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ കെ മധു ഇപ്പോള്‍ മാതൃഭൂമിയുടെ മലപ്പുറം യൂണിറ്റില്‍ സീനിയര്‍ സബ് എഡിറ്ററാണ്. മലപ്പുറം വള്ളിക്കുന്ന് സ്വദേശി. ഭാര്യ: സീന. മക്കള്‍: ശ്രേയ ലക്ഷ്മി, ദേവ്‌ന
വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രടറി കെ വിജേഷ്, രജിത് റാം സുഹൃത് സംഘം കണ്‍വീനര്‍ വിനോയ് മാത്യു എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala News, Press Conference, Journalist, Award, Rajit Ram Memorial Journalist Award, K Madhu, Rajit Ram Memorial Journalist Award to K Madhu.