Silver | വരുന്നു സിൽവർ ആഭരണങ്ങൾക്കും ഹോൾമാർകിങ്; വ്യാപാരികളുമായി ബി ഐ എസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി

 


കൊച്ചി: (KVARTHA) വെള്ളിയാഭരണങ്ങൾക്ക് ഹോൾമാർകിങ് ഏർപെടുത്തുന്നതുമായി ബന്ധപ്പെട്ട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഉദ്യോഗസ്ഥർ വ്യാപാരികളുമായി കൊച്ചി ഓഫീസിൽ പ്രാഥമിക ചർച്ച നടത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന ജെനറൽ സെക്രടറി കെ സുരേന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു.
 
Silver | വരുന്നു സിൽവർ ആഭരണങ്ങൾക്കും ഹോൾമാർകിങ്; വ്യാപാരികളുമായി ബി ഐ എസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി

വെള്ളിയാഭരണങ്ങളിൽ ഹോൾമാർകിങ് സംവിധാനം ഏർപ്പെടുത്തുമ്പോൾ 92.5%, 90%, 80%, 70% തുടങ്ങിയ സ്റ്റാൻഡേർഡുകളിൽ ആഭരണങ്ങൾ വിൽക്കാനുള്ള അനുമതി ഉണ്ടാകണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്നത് ഈ സ്റ്റാൻഡേർഡിൽ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി വിളിച്ച യോഗത്തിൽ മുൻ നിശ്ചയപ്രകാരമുള്ള തീരുമാനങ്ങൾ അവതരിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു. സ്വർണത്തിന് ഹോൾമാർകിങ് സംവിധാനം ഏർപെടുത്തിയപ്പോൾ ഏതെല്ലാം കാരറ്റിൽ സ്വർണാഭരണങ്ങൾ നിർമിക്കാൻ കഴിയുമോ ആ കാരറ്റുകൾക്ക് എല്ലാം അനുമതി നൽകുകയാണ് ഉണ്ടായത്.

നിഷ്കർഷിക്കുന്ന കാരറ്റുകളിൽ പരിശുദ്ധി ഉണ്ടായിരിക്കണമെന്നുള്ള നിബന്ധന മാത്രമാണ് വെച്ചിട്ടുള്ളത്. എന്നാൽ വെള്ളിയാഭരണങ്ങളിൽ അത് നടപ്പാക്കാനുള്ള വിമുഖതയാണ് ഹോൾമാർകിങ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ ആഭരണങ്ങൾ വിറ്റഴിക്കപ്പെടുന്ന കാരറ്റുകളിൽ ഹോൾമാർകിങ് പരിശുദ്ധി രേഖപ്പെടുത്തി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: News, Kerala, Kerala News, Business, Kochi, Silver, Hallmarking, Jewellery, Preparation, Preparation for hallmarking for silver jewellery. 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia