പത്തനംതിട്ട: (KVARTHA) ബൈകും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പെരുമ്പുളിക്കല്‍ സ്വദേശി അഭിറാം (21) ആണ് മരിച്ചത്. എം സി റോഡില്‍ അടൂര്‍ മിത്രപുരത്താണ് അപകടം.
കോളജില്‍ നിന്നും വീട്ടിലേക്ക് ബൈകില്‍ പോയ അഭിറാമിനെ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍പെട്ട കാര്‍ നിര്‍ത്താതെ പോയി. പരുക്കേറ്റ അഭിരാമിനെ പന്തളത്തെ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിത്രപുരം മാര്‍ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അഭിറാം.
Keywords: News, Kerala, Kerala News, Pathahamthitta, Accident, Studetn, Road Accident, Car, Bike, Pathahamthitta: Student died in road accident.